304) Ottu (2022) Malayalam movie

അതിഗംഭീരമായ ഒരു കഥയും തിരക്കഥയും ഉണ്ടായിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നു തന്നെ തോന്നി. ഇത് രണ്ടാം ഭാഗം ആണെന്ന് പറയുന്നു ഇനി ഒന്നാം ഭാഗവും മൂന്നാം ഭാഗവും വരാൻ കിടക്കുന്നുവെന്നും. എനിക്ക് ഒരു ശരാശരി അനുഭവം മാത്രായാണ് ചിത്രം അനുഭവപ്പെട്ടത്.

Movie : Ottu

Genres : Crime, Thriller





ഭാഗങ്ങൾ ആയി വലിയ സ്‌ക്കലിൽ കഥ പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുകയാണല്ലോ അത് കൊണ്ട് തന്നെ ഒരു 3 പാർട്ട്‌ സിനിമ സീരീസ് വരുന്നത് ഒന്നും പുതുമയുള്ളത് അല്ല. 3 ഉള്ളത് 4 ഉം 5 ഉം ഒക്കെയായിമാറും ഉടൻ തന്നെ. ഈ ഒരു സീരിസിന്റെ ഇൻട്രോ എന്ന നിലയിൽ നല്ല രീതിയിൽ പറഞ്ഞ് തുടങ്ങേണ്ടതായിരുന്നു. ഒരു മണിക്കൂർ നാല്പതഞ്ഞു മിനിറ്റ് വരുന്ന ചിത്രത്തിന്റെ ലാസ്റ്റ് 30 മിനിറ്റ് മാത്രം ആണ് ഇന്റെര്സ്റ്റിംഗ് ആയിട്ടുള്ളത്, ബാക്കി അത് വരെ ബോറടിച്ചു കാണേണ്ടി വന്നു.

അരവിന്ദ് സ്വാമിയുടെ ശബ്ദം ഇഷ്ടമായില്ല തമിഴ് തന്നെ മതിയാർന്നു. അല്ലെങ്കിൽ ഇപ്പോൾ പുള്ളിയുടെ കഥാപാത്രം തമിഴൻ ആയാൽ എന്താ കുഴപ്പം. ചാക്കോചൻ പൊളിച്ചു.. വേറെ പറയാൻ ആയിട്ടുള്ള പെർഫോമൻസ് ഒന്നും ആർക്കും ഇല്ല. ലാസ്റ്റ് 30 മിനിറ്റ് നന്നയിരുന്നു ഏങ്കിലും പല ചിന്തകളിൽ വന്നു പോയ ഒരു ചിന്ത ആയിരുന്നു അതിന്റെ ട്വിസ്റ്റ്‌. So വൗ ഫെക്ടർ ഒന്നും ആയില്ല എനിക്ക്.

എന്തായാലും ഇനി 1ഉം 3ഉം ഒക്കെ വരുമ്പോൾ കാണാം 

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie