308) Appan (2022) Malayalam Movie

Appan (2022)

Genre : Family ഡ്രാമ


തുടക്കം ഒക്കെ ഒരു ഫീലും ഉണ്ടായിരുന്നില്ല പക്ഷേ പോകെ പോകെ ഈ സിനിമ create ചെയ്യുന്ന ഒരു മൂഡ് ഉണ്ട്, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്ത വൈബ് ആണ് സിനിമ ഇടനീളവും പ്രേക്ഷകന് ലഭിക്കുക.

ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ വളരെ ഡിസ്റ്റർബ്ങ് ആയി തോന്നുന്ന അപ്പന്റെ കഥാപാത്രം. കഥയിലേക്ക് വന്നാൽ തളർന്നു കടക്കുന്ന അപ്പനും അപ്പന്റെ മരണവും കാത്ത് ഇരിക്കുന്ന ഒരു കൂട്ടം ആൾക്കാരും. ലോ ബഡ്ജറ്റിൽ ചെയ്ത ഗംഭീര മേക്കിങ് ആണ് എടുത്തു പറയേണ്ടത്. ശേഷം പ്രകടനം, അപ്പൻ ആയി അലൻസിർ തകർത്തു എങ്കിൽ മോനായി സണ്ണി വെയ്‌നും അഴിഞ്ഞാടുകയായിരുന്നു.

സോണി ലിവ് പതിവ് തെറ്റിച്ചില്ല. വളരെ ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് തന്നെ വീണ്ടും സമ്മാനിച്ചു. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie