302) Ponniyin Selvan Part 1 (2022) Malayalam Version

Ponniyin Selavn Part 1 (2022)

Director : Mani Ratnam 


ഇന്നലെ ഒർജിനൽ തമിഴ് വേർഷൻ കണ്ട്  പകുതിക്ക് വച്ച് തീയേറ്റർ വിടേണ്ട വന്നു. എല്ലാവരെയും പോലെ തമിഴ് ഒന്നും മനസിലാവാത്തത് തന്നെ കാരണം. സിനിമ അതിന്റെ പൂർണതയിൽ തന്നെ ആസ്വദിക്കാൻ ആണ് എന്നും താല്പര്യം.  മലയാളം കാണാൻ ഇന്ന് കയറി കണ്ടു വീണ്ടും. ആദ്യ പകുതി ആദ്യമേ കണ്ടത് കൊണ്ട് വലിയ ഇമ്പാക്ട് ഒന്നും ഉണ്ടായില്ല ഏങ്കിലും എല്ലാം മനസിലായി 😄. മണി രത്നം സിനിമകളിലെ ഫ്രെയിംസും പാട്ടുകളുളുടെയും ഒരു ഫാൻ ആണ് ഞാൻ. ഇവിടെയും അത് തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടതും..

ഗംഭീര പടം ആണെന്നും അവകാശവാദം ഇല്ലെങ്കിലും നല്ല ഒരു മികച്ച തീയേറ്റർ അനുഭവം ചിത്രം പ്രേക്ഷനു സമ്മാനിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. പിന്നെ ഗംഭീരമായ ഒരു കാര്യം കാസ്റ്റിംഗ് ആണ്.. 🔥👌🏼വിക്രം കാർത്തി ജയം രവി തൃഷ❤❤ പിന്നെ പ്രതേകിച്ചു നന്ദിനി യായി ഐശ്വര്യ റായ് ❤🥹.. മലയാളം സംഭാഷണങ്ങളും അതേ വളരെ മികവ് പുലർത്തുന്നതായിരുന്നു..

അടുത്ത ഭാഗത്തിനായി കാത്തിരിപ്പാണ് ഇനി. ആദ്യ ഭാഗത്തേക്കാൾ മികച്ചതാവും എന്ന് പ്രതീക്ഷിക്കുന്നു... സിനിമ കാണാൻ പോകുന്നവർ റിസ്ക് എടുക്കാണ്ട് മലയാളം കയറി കാണുക. പിന്നെ പോകുന്നതിന് മുമ്പ് ചോള വംശത്തെ കുറിച്ച് യൂട്യൂബിൽ ഉള്ള explanation ഒക്കെ കണ്ട് പോയാൽ എല്ലാം എളുപ്പത്തിൽ മനസിലാക്കാം...

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie