303) Rorschach (2022) Malayalam Movie

Rorschach

Director : Nisam Bashir 


മലയാള സിനിമയിൽ അധികം കണ്ടട്ടില്ലാത്ത അല്ലെങ്കിൽ മലയാള സിനിമക്ക് തികച്ചും പരിചിതമല്ലാത്ത ഒരു മേക്കിങ് രീതി ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. തീർത്തും ബാക്കി എന്തിനെക്കാളും ടെക്‌നിക്കൽ വശം മികവ് പുലർത്തിയ സിനിമ. രണ്ടര മണിക്കൂർ സമയം അതിഗംഭീരമായ ഒരു തീയേറ്റർ അനുഭവം 🔥👌🏼

ടെക്നിക്കൽ വശം ഏറ്റവും മുകളിൽ തന്നെ നിൽക്കും എന്നു പറയുമ്പോഴും ബാക്കി എല്ലാം മോശമായി എന്നല്ല. അഭിനയ മികവ് മുതൽ തിരക്കഥ വരെ എല്ലാം തന്നെ ഗംഭീരമാണ്. ചിത്രം തുടങ്ങുന്നത് വലിയ ഒരു മിസ്റ്ററിയിൽ നിന്നുമാണ്, പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും വളരെ engaging ആണ്. ഒരു കഥാപാത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നു പോകുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ അത്ര കണ്ട് സിനിമയിൽ പ്രാധാന്യം ഉള്ളവർ ആയിമാറുന്നു . ജഗദീഷ്, ബിന്ദു പണിക്കർ ഗ്രേസ് ആന്റണി, ഷറഫുദീൻ 👌🏼. മമ്മൂക്കയെ കുറിച്ച് പറയേണ്ടതില്ലല്ലോ.. ലുക്ക് ആന്റണിയായി അഴിഞ്ഞാടുകയായിരുന്നു.

ബാക്ക്ഗ്രൗണ്ട് സ്കോർ and OST മാരകം. സിനിമയുടെ സോൾ എന്നു വേണേൽ വിളിക്കാം അതിനെ. ആസ്വാദനത്തെ വേറെ ഒരു തലത്തിലേക്ക് എത്തിക്കാൻ അതിന് സാധിച്ചു.. ❤ ഒരു കിടു സൈക്കോളജിക്കൽ revenge ത്രില്ലർ എന്ന് ചുരുക്കി പറയാം. സ്ഥിരം കണ്ട് വരുന്ന രീതിയിൽ നിന്ന് മാറി വളരെ വ്യത്യസ്തമായ ഒരു സിനിമാനുഭവം ചിത്രം പ്രേക്ഷകന് സമ്മാനിക്കും...

തീർച്ചയായും കണ്ടു നോക്കാം ❤

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie