306) Kumari (2022) Malayalam Movie

കുമാരി (2022)

സംവിധാനം : നിർമൽ സഹദേവ് 


ഒരേയൊരു വാക്ക് ഗംഭീരം 👌🏼❤ കുമാരിയെ കുറിച്ച് വേറൊന്നും പറയാൻ ഇല്ല. വളരെ ഇഷ്ടം ഉള്ള ജോണർ ആയത് കൊണ്ട് തന്നെ കാണണം എന്ന് ഉറപ്പിച്ച സിനിമയായിരുന്നു. ട്രൈലെർ നന്നായി ഇഷ്ടപ്പെട്ടു. അതിനേക്കാൾ ഏറെ സിനിമയും

സിനിമയിലേക്ക് വരുമ്പോൾ എടുത്തു പറയേണ്ടത് സിനിമ എടുത്തു വച്ച രീതിയാണ്. ഒരു ക്രാഫ്റ്മാൻ സ്റ്റൈൽ അല്ലെങ്കിൽ സിഗനേച്ചർ നിർമൽ സഹദേവ് എന്ന സംവിധായകന് ഉണ്ടാക്കാൻ കഴിഞ്ഞു. അത്രയും ക്വാളിറ്റിയിൽ ആണ് സിനിമ ചിത്രീകരിച്ചു വച്ചിരിക്കുന്നത്. സ്ലോ ആണ് കഥ പറച്ചിൽ അതാണ് അതിന്റെ ഭംഗിയും. തുടക്കം തന്നെ ചിത്രം create ചെയ്യുന്ന ഒരു മൂഡ് ഉണ്ട് അത് പിന്നെ അങ്ങോട്ട് എന്നെ ശെരിക്ക് പിടിച്ചിരുത്തി പിന്നീട് അങ്ങോട്ട് ആകാംഷ കൂടി കൂടി വന്നു.

കെട്ടുകഥകൾ ആണ് മുത്തശ്ശി കഥയാണ് അത് പറഞ്ഞ പോകുന്ന രീതി തന്നെ അതി മനോരമാണ്. പറഞ്ഞ് പോകുന്ന കാലഘട്ടവും അത് സുന്ദരമായി ഒപ്പിയെടുത്ത ചായഗ്രഹണവും പശ്ചാത്തല സംഗീതവും കയ്യടി അർഹിക്കുന്നു..

പ്രകടനവും എടുത്ത് പറയണം ഷൈൻ കുമാരി and ഐശ്വര്യ 🫶🏼👌🏼. നല്ല ഒരു വ്യത്യസ്ത തീയേറ്റർ അനുഭവം പ്രേക്ഷന് ഒരുക്കി വച്ചിട്ടുണ്ട്. ❤ കാണുക

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review