305) Jaya Jaya Jaya Jaya Hey (2022) Malayalam Movie the

#jayajayajayajayahey  (2022)

സംവിധാനം : വിപിൻ ദാസ്


ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം എന്നെ ഒരുപാട് ചിരിപ്പിച്ച സിനിമ. അവതരണ മികവ് കൊണ്ടും പ്രകടന മികവ് കൊണ്ടും ആദ്യാവസാനം വരെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം. സിറ്റുവേഷൻ കോമഡികൾ ആണ് മുഴുവനും ഡബിൾ മീനിങ് ഇല്ലാണ്ടും കോമഡി പടം എടുക്കാം എന്നുള്ളതിന്റെ നല്ല മാതൃക.

വേണേൽ the great indian കിച്ചന്റെ ഒരു കോമഡി വേർഷൻ എന്നൊക്കെ വിളിക്കാം. സ്ലോ ആയി തുടങ്ങി വളരെ രസകരമാകുന്ന തിരക്കഥ, ആദ്യ പകുതിയേക്കാൾ രസകരം രണ്ടാം പകുതിയാണ് 😂 ബേസിൽ ❤ എന്താ ഒരു പ്രകടനം. 🔥👌🏼പുതുമയുള്ള കഥയല്ല. ഒരുപാട് തവണ കണ്ട കഥ തന്നെ, എന്നാലും അത് എടുത്ത് വച്ച രീതിയാണ് ഇവിടെ കയ്യടി അർഹിക്കുന്നത്.

പടം കൊളുത്തും എന്ന കാര്യത്തിൽ സംശയം ഇല്ല.. ഫാമിലി ആയി പോവുക, ഒരുപാട് ചിരിക്കുക.ഒരുവിധം പ്രേക്ഷകനെയും ചിത്രം തൃപ്തിപ്പെടുത്തും എന്ന് ഉറപ്പാണ്. ഇതുപോലെ ഉള്ള ചിത്രങ്ങൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ 🫶🏼

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie