307) Kanam (2022) Tamil Movie

Kanam (2022) Tamil Movie

Genre : Time Travel


സിനിമയുടെ ഒരേ ഒരു പോരായ്മയായി തോന്നിയത് അതിന്റെ ക്ലൈമാക്സ്‌ ആണ്. ലോജിക്കലി ഭയങ്കര മോശമാണ് സിനിമ അവസാനിപ്പിച്ച വിധം. അമ്മ മകൻ പാസം വളരെ മനോഹരമായി പറഞ്ഞു പോയി. ഇമോഷൻസ് വളരെയധികം ടച്ചിങ് ആണ് പോരാത്തതിന് അതിന്റെ കൂടെ ജാക്സ് ബീജോയിയുടെ മ്യൂസിക് കൂടി ആവുമ്പോ സംഭവം വേറെ തന്നെ അനുഭവം ആയിരുന്നു.

കഥാപാത്രങ്ങളുടെ പ്രകടനങ്ങളും മികവുറ്റതാണ്. കഥയിലേക്ക് കടക്കുകയാണെങ്കിൽ നായകന് തന്റെ പാസ്ററ് ചേഞ്ച്‌ ചെയ്യാൻ ഉള്ള ഒരു അവസരം ലഭിക്കുകയാണ്. ഭൂതകാലത്തിലേക്ക് പോയി തന്റെ അമ്മയെ രക്ഷിക്കുകയായിരുന്നു അവന്റെ ലക്ഷ്യം.  ശേഷം ഉണ്ടാവുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമ പറഞ്ഞ് പോകുന്നത്.

ലോജിക്കലി മോശം ആണെങ്കിലും ഒരു തവണ കണ്ടിരിക്കാൻ ഉള്ള വകയൊക്കെ സിനിമയിൽ ഉണ്ട്..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie