130) Doctors (2016) K Drama

ബാല്യകാലത്തിലെ ഇരുൾ വീണ ഓർമകളിൽ അവൾ ഒറ്റപ്പെട്ടിരുന്നു.. അവളെ അമ്മൂമ്മയുടെ വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ പോയി, അമ്മുമ്മയുടെ കൂടെയുള്ള താമസം ഏകാന്തമായിരുന്ന  അവളുടെ ജീവിതത്തിൽ പതിയെ പ്രതീക്ഷകൾ മുളക്കാൻ തുടങ്ങി.. പഴയതൊക്കെ മറന്ന് അമ്മുമ്മയും താനുമായി സന്തോഷകരമായ ഒരു ജീവിതം മാത്രമേ അവൾ ആഗ്രഹിച്ചിരുന്നുള്ളൂ  എന്നാൽ വിധി എല്ലാം മാറ്റി മറച്ചു.13 വർഷങ്ങൾക്ക് ശേഷം അവൾ ഒരു വലിയ ഡോക്ടർ ആയി മടങ്ങി ആ ആശുപത്രിയിലേക്ക് വന്നത്  അവൾക്കുണ്ടായ വറ്റാത്ത നഷ്ടത്തിന്റെ പുറകിലെ യാഥാർഥ്യം തേടിയായിരുന്നു.

K Drama - Doctors (2016)
Genre - Medical , Romance
No Of Ep - 20 | Epi Length - 60 Minutes



ഡോക്ടർസ് കെ ഡ്രാമ കഥ പറഞ്ഞു പോകുന്നത്  ഒരുപറ്റം ഡോക്ടർസിന്റെ ജീവിതത്തെ ചുറ്റിപറ്റിയാണ്.. ഒരു കംപ്ലീറ്റ് മെഡിക്കൽ ഡ്രാമ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. പ്രധാനമായും ഹേ ജോങ്ങ, ജി ഹോംഗ് എന്നീ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. തുടക്കം മുതലേ തന്നെ വളരെ ഇന്റൻസും ഡീപ് ഡ്രാമാറ്റിക് ആയ എപ്പിസോഡുകൾ അവസാനം വരെ ബിറടിപ്പിക്കാതെ മനോഹരമായ രീതിയിൽ അവസാനിപ്പിച്ചിരിക്കുന്നു.

റോമാൻസിനും ഒരുപോലെ തന്നെ ഡ്രാമായിൽ പ്രാധാന്യമുണ്ട്.. ഒരുപാട് വൈകാരിക മുഹൂര്തങ്ങളിലൂടെയും കഥ സഞ്ചരിക്കുന്നു.. ഹോസ്പിറ്റൽ relate ആയ ഒരുപാട് കാര്യങ്ങൾ അതിൽ തന്നെ ഒരുപാട് സര്ജറികൾ മറ്റും അങ്ങനെ പലതും റിയലിസ്റ്റിക് ആയി തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ സൂചിപ്പിച്ച ഒരു പ്രതികാരം സത്യത്തെ തേടിയുള്ള അന്വേഷണം അങ്ങനെ ഒരുപാട് ഇന്റർസ്റ്റിംഗ് ആയ കാര്യങ്ങൾ കഥയുമായി ചേർന്നു പോകുന്നു...

മെഡിക്കൽ റൊമാന്റിക് ജോണർ ഇഷ്ടമുള്ളവർക്ക് ഒന്ന് കണ്ടു നോക്കാം...

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review