129) Argentina Fans Kattorkadavu (2019) Malayalam Movie

അർജന്റീന ഫാൻസ് കാട്ടൂർകടവ് ( U , 2 H 19 Min)
Director - Midhun Manual Thomas


ഞാൻ ഈ സിനിമ കാണാൻ ഉള്ള കുറച്ചു ഘടകങ്ങൾ ഉണ്ട്.. ഒന്ന് ഐശ്വര്യ ലക്ഷി തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ മലയാളത്തിന്റെ ഭാഗ്യ നായിക.. അഭിനയിച്ച നാല് പടവും സൂപ്പർ ഹിറ്റ്..പിന്നെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്.. അദ്ദേഹത്തിന്റെ ലെവൽ എന്താന്ന് നന്നായി അറിയാം.. അപ്പൊ അതിൽ നിന്ന് കൊണ്ട് തന്നെയാണ് പ്രതീക്ഷിച്ചു പോയത്... വലിയ സംഭവം ഒന്നും അല്ല.. ഒരു വെറൈറ്റിയും ഇല്ലാത്ത ഒരു സാധാരണ സിനിമ.. വെറുതെ ഇങ്ങനെ കണ്ടിരിക്കാം. അത്ര തന്നെ

കഥയിലേക്ക് ഒന്നും കടക്കണ്ട കാര്യം ഇല്ല..എന്നാലും  ഇരിങ്ങാലക്കുട കാട്ടൂർകടവ് ഗ്രാമത്തിലെ ഫുട്‌ബോൾ ആരാധകർ, പ്രധാനമായും അർജന്റീന ഫാൻസ്‌ ബ്രസീൽ ഫാൻസ്  അവരുടെ ചുറ്റുപാടിലൂടെ പറഞ്ഞു പോകുന്ന കഥ. 2010 14 18 കഴിഞ്ഞ മൂന്ന് ലോകകപ്പ്  സമയങ്ങളിൽ, അവർക്കിടയിൽ ഉണ്ടായിരുന്ന ആവേശവും ആഘോഷങ്ങളും ഒക്കെ ആയി അങ്ങനെ പൊണു..ഒരുവിധം എല്ലാ കഥാപാത്രങ്ങൾക്കും തുല്യ റോൾ തന്നെആണ്.. എന്നിരുന്നാലും വിപിനൻ എന്ന നായക കഥാപാത്രത്തെയാണ് പ്രധാനമായും ഫോക്കസ് ചെയ്തു പോകുന്നത്..

നെഗറ്റീവ് കണ്ടു പിടിച്ചു കീറി മുറിക്കാൻ ആണെങ്കിൽ കുറെ ഉണ്ടാവാം.. അതിന്റെ ഒന്നും ആവശ്യം ഇല്ല..ഏറ്റവും വലിയ പോസറ്റീവ്  ഐശ്വര്യ ലക്ഷ്‌മി അവതരിപ്പിച്ച മേഹറിൻ എന്ന കഥാപാത്രം ആണ്. മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നെല്ലാം ഒരു ട്രാൻസ്ഫോമേഷൻ. കട്ട തൃശൂർ ഭാഷയും പറഞ്ഞു വേറെ ലെവൽ സ്ക്രീൻ പ്രസൻസ്..ഒരുപാട് ഇഷ്ടായി. കാളിദാസും നന്നായിരുന്നു.. അവർ തമ്മിലെ ക്ലൈമാക്സ് കോംബോ സീനുകൾ എല്ലാം ഇഷ്ടപ്പെട്ടു...

സിറ്റുവഷൻ കോമഡികൾ കുറെ ഉണ്ട്.. കരിക്കിലെ ജോർജും ബ്രിട്ടോയും പിന്നെ കൂടെ സ്കോർ ചെയ്യാൻ കുറെ പേരും..
കഥയോട് ചേർന്നു പോകാത്ത കുറെ രംഗങ്ങളും ഉള്ളതായി ഫീൽ ചെയ്തു.. പേരുപോലെ തന്നെ നല്ലപോലെ ഫാനിസവും ഉണ്ട്..

മുൻവിധികൾ ഒക്കെ മാറ്റിവച്ചു കയറിയാൽ വെറുതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സാധാരണ ചിത്രം..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie