126) Matromonial Chaos K Drama

ഗോ ബാക്ക് കപ്പിൾസ്. ഫെമിലിയർ വൈഫ് എന്നീ ഡ്രാമകളുടെ ഒരു ചായ ഉണ്ട് ഇവിടെയും. 16 എപ്പിസോഡുകൾ വളരെ വലിച്ചു നീട്ടി തുടക്കത്തിൽ നൽകിയ ആ കൗതുകം അവസനത്തിൽ കൊണ്ട് നശിപ്പിച്ചു എന്നു പറയുന്നതായിരിക്കും നല്ലത്... ശേരിക്ക് പറഞ്ഞാൽ വെറും ശരാശരിയിൽ മാത്രം ഒതുങ്ങിയ അനുഭവമാണ് ഈ ഡ്രാമ സമ്മാനിച്ചത്...

K Drama - Matrimonial Chaos (2018)
Genre - Drama, romance
32 Episodes | 30 Minutes/Episode


ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്ന സ്ഥിരം കാഴ്ച്ച, പരസ്പരം എന്തിനോ വേണ്ടിയുള്ള തർക്കങ്ങൾ അത് അവസാനം വിവാഹ മോചനത്തിൽ കലാശിക്കുന്നു. ഇവിടെയും അത് തന്നെയാണ് പറയുന്നത്.. 3 വർഷമായി വിവാഹം കഴിഞ്ഞിട്ട് എന്നാലും ചെറിയ കാര്യങ്ങൾക്ക് പോലും തർക്കിക്കുന്ന പ്രവണത അവസാനം പരസ്പര സമ്മതത്താൽ അവർ പിരിയാൻ തീരുമാനിക്കുന്നു.

കഥ ഇവരുടെ ജീവിതത്തിൽ മാത്രം ഒതുങ്ങിയതല്ല. മറ്റു പല കഥാപാത്രങ്ങളും വന്നു പോകുന്നുണ്ട്... എനിക്ക് തോന്നുന്നു കേന്ദ്ര കഥാപാത്രങ്ങളെകാൾ കൂടുതൽ പറയുന്നത് മറ്റുള്ളവരുടെ കാര്യങ്ങൾ ആണ്.. ആദ്യ  5 എപ്പിസോഡുകൾ വളരെ മനോഹരമായി ആണ് പോയത്.. പിന്നീട് അങ്ങോട്ട് നല്ല വെറുപ്പിക്കൽ ആയി... 11 കഴിഞ്ഞു ബാക്കി 5 അവസാന എപ്പിസോഡുകൾ തനി ബോർ ആയി ഫീൽ ചെയ്തു...

പറഞ്ഞത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പറഞ്ഞു എപ്പിസോഡുകളുടെ നീളം കൂടിയെന്നല്ലാതെ.. ഒരു രസവും തോന്നിയില്ല...  ഇങ്ങനെ ഉള്ള പ്ലോട്ട് ഒക്കെ ആവുമ്പോ കാണുന്ന ഏതൊരു പ്രേക്ഷകനും അറിയാം അവസാനം പിരിഞ്ഞ ഇവർ ഒന്നിക്കും എന്ന്. എന്നിരുന്നാലും അതിന്റെ അവതരണത്തിൽ ഉള്ള വ്യത്യസ്തത എന്ത് എന്നാണ് നാം നോക്കുന്നത്... 16മത്തെ എപ്പിസോഡ് ആണ് ഏറ്റവും മോശം.. ഇത്രയും ബിൾഡ്പ്പ് ഒക്കെ കൊടുത്തിട്ട് അങ്ങ് സിംപിൾ ആക്കി കളഞ്ഞു... അതും പോട്ടെന്ന് വാക്കാം..എന്നാലും ക്ലൈമാക്സിൽ ഒക്കെ കുറച്ചുകൂടി എന്തെങ്കിലും കാണും എന്ന് വിചാരിച്ചു എവിടെ അതും ഇല്ല...

എല്ലാം കൂടി പ്രധാന കഥാപാത്രങ്ങളുടെ അഭിനയത്തിന് വേണ്ടി മാത്രം കണ്ടിരിക്കാം.. ടൈം ട്രാവൽ ആണെങ്കിലും ഗോ ബാക്ക് കപ്പിളും, ഫെമിലിയർ വൈഫും ഇതിനേക്കാൾബേധം

Go Back Couples Review

Familiar Wife Review

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie