123) Thadam (2019) Tamil Movie

തടം (U/A , 2H 18 Min)
Director - മഗിഴ് തിരുമേനി


ഒരുപാടതികം ത്രില്ലറുകൾ  തമിഴ് ഇൻഡസ്ട്രിയിൽ നിന്നും നമ്മുക്ക് ലഭിച്ചട്ടുണ്ട്.. തുടക്കം മുതലേ പിടിച്ചിരുത്തി അവസാനം വിസമയിപ്പിച്ചു അന്തം വിട്ട് നോക്കി നിന്ന പടങ്ങൾ മുതൽ ക്ലിഷേ എന്ന ലേബൽ മറന്ന് പ്രകടന മികവ് കൊണ്ട് കയ്യടിച്ചു പോയ പടങ്ങൾ വരെ അതിൽ പെടും..ആ ഒരു വലിയ ലിസ്റ്റിലേക്ക് ഒരു വെൽ Made Murder Mystery കൂടി എഴുതി ചേർക്കുന്നു.. മീഗമാൻ, തടയാര താക്ക എന്നീ ചിത്രങ്ങൾക്കുശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്ത തടം എന്ന ചിത്രം.

കഥ പശ്ചാത്തലം കൂടുതൽ വിവരിക്കുന്നില്ല. ഒരുപക്ഷേ അത് കാണാൻ പോകുന്നവന്റെ ആസ്വാദനത്തിന് ഭീഷണിയായേക്കാം. ഏഴിൽ എന്ന ചെറുപ്പക്കാരനിൽ നിന്നും ആണ് കഥ ആരംഭിക്കുന്നത്.. അയാളുടെ ചുറ്റുപാട് പ്രണയം അങ്ങനെ മുന്നോട്ട് പോകുന്നു.. അപ്രതീക്ഷിതമായി ഒരു മർഡർ നടക്കുന്നു. പോലീസ് കേസ് എടുത്തന്വേഷിക്കുന്നു.. എന്നാൽ ഒരു തുമ്പും അവശേഷിക്കാതെയാണ് കൊലയാളി കൃത്യം നിർവഹിച്ചത്..കൊലയാളിയെ പ്രേക്ഷന് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. സംഭവ സ്ഥലത്തുനിന്നും സാഹചര്യ തെളിവ് പോയി ഒരു സാക്ഷിയെ പോലും കിട്ടിയില്ല.അങ്ങനെയിരിക്കെയാണ്  അന്വേഷണത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത്.. കുറ്റവാളിയെ കണ്ടു പിടിച്ചു.. പക്ഷെ...........

പിന്നീടങ്ങോട്ടുള്ള ദുരൂഹസംഭവങ്ങൾ എല്ലാം തീയേറ്ററിൽ കണ്ടു മനസിലാക്കുക.. തുടക്കത്തിലേ എന്തെന്നില്ലാത്ത ഒരു ഇഴച്ചിൽ കേസന്വേഷണം ആരംഭിക്കുന്നത് മുതൽ മാറി കുറച്ചുകൂടി ത്രില്ലിങ്ങും ഇന്ററസ്റ്റിംഗും ആവുന്നു.. 2nd Half First Half നേക്കാൾ കുറച്ചുകൂടി മികച്ചതാണ്. മറഞ്ഞിരിക്കുന്ന പല ദുരൂഹതകളും ഓരോന്നായി പുറത്തുവരുന്നതും അതിൽ ഓരോ സംഭവവും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതും വളരെ ബ്രില്ലെന്റ് ആയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ കോണ്ഫ്യൂഷൻ ഒന്നും അടിപ്പിക്കാതെ അത്യാവശ്യം മികച്ച ഒരു ട്വിസ്റ്. മാരക ട്വിസ്റ് എന്നൊന്നും പറയുന്നില്ല.. എന്നാലും ഗംഭീരമായിരുന്നു..

ക്ലൈമാക്സ് രംഗങ്ങൾ എല്ലാം തകർത്തു.. ആദ്യമായി കാണുന്ന അവതരണം ഒന്നും അല്ല.. ഇതിനു മുമ്പും ഇതേ ജെനെറിൽ പടങ്ങൾ വന്നിട്ടുണ്ടാവും.. അതിൽ നിന്നുമെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങൾ സിനിമയിൽ ഉണ്ട്.. അരുൺ വിജയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.

ഒരു മകിച്ച മർഡർ മിസ്റ്ററി ത്രില്ലർ സിനിമ കാണണം എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം... തടം ഒരു വേറിട്ടനുഭവം ആയിരിക്കും...

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie