125) The Package (2017) K Drama

പല സ്ഥലങ്ങളിൽ നിന്നും പല ജീവിത പശ്‌ചാത്തലത്തിൽ നിന്നുമായിരുന്നു അവർ ഓരോരുത്തരും വന്നിരുന്നത്. മുന്നോട്ടുള്ള ഏഴ് നാളുകൾ ഉള്ളിലുള്ള വിഷമങ്ങളും പരിഭവങ്ങളും അടക്കി  വച്ച് എൻജോയ് ചെയ്യാൻ തന്നെയായിരുന്നു അവരുടെ പലരുടെയും ഉദ്ദേശം. ഒരു യാത്ര പലരുടെയും ജീവിതത്തെ മാറ്റിമറിച്ചേക്കാം.. അതേ ഫ്രാൻസിലെ ആ ഏഴു നാൾ ഒരു കുടുംബത്തെ പോലെ അവർ ആസ്വദിച്ചു.. അവർക്ക് വഴി തെളിയിക്കാൻ ഗൈഡ് ആയി അവളും കൂടി ചെറുന്നതോട് മറക്കാനാവാത്ത പല വൈകാരിക  മുഹൂര്തങ്ങളിലൂടെ ആ എഴുനാൾ കടന്നു പോയി.....

K Drama - The Package (2017)
Genre - Drama , Romance, Travel, Mystery, Family Emotions
No Of Episode - 12 | 60 Minitue / Episode



കഥമുഴുവൻ നടക്കുന്നത് ഫ്രാൻസിൽ ആണ്... വ്യത്യസ്ത ജീവിത ശൈലിയിൽ നിന്നും എഴുനാൾ ഫ്രാൻസ് സന്ദർശിക്കാൻ വരുന്ന കുറച്ചു പേർ. അവർക്ക് ഭാഷാസഹായിയും, വഴികാട്ടിയുമായി യൂണ് സോസോ എന്ന യുവതിയും. ചുരുക്കി പറഞ്ഞാൽ ഒരുപാട് ഇമോഷണൽ  രംഗങ്ങലൂടെയാണ് കഥ പറഞ്ഞു പോകുന്നത്.  എല്ലാവർക്കും നമ്മൾ അറിയാത്ത ഒരു മറുമുഖം ഉണ്ടായിരുന്നു.  അത് പതിയെ പതിയെ മനസിലാക്കി വരുന്നത് മുതൽ ഡ്രാമയോട് ഇഷ്ടം കൂടി കൂടി വരും.. ഫ്രാൻസിലെ ദൃശ്യ മനോഹാരിത ഒപ്പിയെടുത്ത ഫ്രെയ്‌മുകൾ, രാത്രി കാലങ്ങളിൽ ആയിരുന്നു അത് ഏറ്റവും സുന്ദരമായി അനുഭവപ്പെട്ടത്.

അവസാന എപ്പിസോഡുകൾ കൂടുതൽ പ്രീയപ്പെട്ടതാകുന്നു especially Finale എപ്പിസോഡിൽ ക്ലൈമാക്സിലെ ആ end ഷോട്ട്,❤️ Really Beautiful.. 12 എപ്പിസോഡുകൾ പെട്ടന്ന് തീർന്ന പോലെ ഒട്ടും ലാഗ് അടിപ്പിക്കാതെ അനാവശ്യ രംഗങ്ങൾ എല്ലാം ഒഴുവാക്കി.. ഏറ്റവും ലളിതമായി പറഞ്ഞവസാനിപ്പിച്ചുരിക്കുന്നു.. ഫാമിലി ഇമോഷനുകളും ക്യൂട്ട് റൊമാന്റിക് രംഗങ്ങളും അതുപോലെ തന്നെ നിറയെ വൈകാരിക മുഹൂർത്തങ്ങളും എല്ലാം  കൂടി ആകെ  ഒരു മനോഹരമായ ഫീൽ ഗുഡ് അനുഭവം.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie