127) Sky Castle (2019) K Drama

KDrama - Sky Castle (2019)
Genre - Drama, Psychological,Mystery,
20 Episodes | 1 Hour/ Episode



സ്കൈ കാസ്റ്റിൽ പ്രധാനമായും പറയുന്നത് നാല് കുടുംബങ്ങൾക്കുള്ളിൽ നടക്കുന്ന  അതിദാരുണമായ കുറച്ചു ട്രാജടികളുടെ കഥയാണ്... സ്കൈ കാസ്റ്റിൽ ഒരു ലക്ഷ്വറി Neighborhood ആണ്.. സൂയൽ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി എടുത്ത ഡോക്ടർസിനും പ്രോസിക്യൂട്ടെഴ്സിനും മാത്രം താമസിക്കാൻ അനുമതിയുള്ള സ്ഥലം.

ദുരൂഹതയേറിയ ട്രാജടികളുടെ തുടക്കം ആദ്യ എപ്പിസോഡ് അവസാനം മുതൽ ആണ്... ഞെട്ടിക്കുന്ന ട്വിസ്റ് കൊണ്ട് അവസാനിക്കുന്ന ആദ്യ എപ്പിസോഡ്, പിന്നീടങ്ങോട്ട് അവസാനം വരെ വളരെ ത്രില്ലിങ്ങായി ടെൻഷൻ അടിച്ചു കാണേണ്ട എപ്പിസോഡുകൾ ആണെന്ന് പറയാം... പണവും പ്രശസ്തിയും പദവിയും പ്രതാപവും മാത്രം നോക്കി ജീവിക്കുന്നവർ. പരസ്പരം സൗഹൃദം എന്ന പേരും പറഞ്ഞു മറ്റുള്ളവരിൽ നിന്ന് പലതും തട്ടിയെടുക്കാനും. ഒരു പ്രശനം വരുമ്പോ മറുകണ്ടം ചാടാനും,കൂടെ നിന്ന് ചതിക്കാനും, സ്വന്തം സ്വാർദ്ധതക്കായി എന്ത് തോന്നിവസവും ചെയ്യാൻ ഒരു മടിയില്ലാത്തവരും സ്‌കൈ കാസ്റ്റിൽ ഉണ്ട്..

പാരമ്പര്യമായി കാത്തുകൊണ്ടു വന്ന തൊഴിൽ മക്കളിലൂടെ നിലനിർത്താൻ അതായത് ഒരു തടസവും ഇല്ലാതെ അവരെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഏതു വൃത്തികെട്ട മാർഗവും തങ്ങൾ സ്വീകരിക്കും.  എന്റെ മകൻ അല്ലെങ്കിൽ മകൾ, എന്ത് വില കൊടുത്തിട്ടാണെങ്കിലും നല്ല മാർക്കോട് കൂടി അവരെ ഞാൻ ആ ലക്ഷ്യത്തിൽ എത്തിച്ചിരിക്കും.. ഒരു വശത് കുടുംബങ്ങൾ തമ്മിൽ ഉള്ള ഒരുതരം മത്സരമാണ്.  അതിന് ഇരയാവുന്നതോ സ്വന്തം മക്കളും.

കഥാപാത്രങ്ങൾക്കെല്ലാം ഒളിഞ്ഞിരിക്കുന്ന ഒരുപാട് ദുരൂഹതകളുണ്ട്. വലിയ പദവിയിൽ എത്തിയാൽ മാത്രമേ കുടുംബത്തിൽ സന്തോഷമുണ്ടാവു.. എന്നാലേ അഭിമാനം കാത്തു സൂക്ഷിക്കാൻ  കഴിയൂ. അങ്ങനെ പല മോശമായ പ്രവണതകളുടെയും, കർമ്മങ്ങളുടെയും, തെറ്റായ തീരുമാനങ്ങളുടെയും എല്ലാം അനന്തര ഫലങ്ങൾ വളരെ ക്രൂരമായിരുന്നു.. ഉണ്ടായിരുന്ന സന്തോഷവും സമാധാനവും എല്ലാം നിലച്ച ആ നിമിഷം, കണ്ടു നിൽക്കുന്നവർ ആരായാലും ഒന്ന് കണ്ണുനിറഞ്ഞു പോകും,പലരോടും ദേഷ്യം തോന്നി പോകും..എങ്ങനെ കഴിഞ്ഞവരാ. ഇപ്പൊ എല്ലാം ആകെ അവതാളത്തിലായി...

അവസാന രംഗങ്ങളിലെ വൈകാരിക മുഹൂർത്തങ്ങൾ എല്ലാം വളരെ ഹൃദയ സ്പര്ശമായിരുന്നു... ഹാപ്പി ആയി അവസാനിച്ചാലും.. പിന്നോട്ട് നോക്കുമ്പോൾ ഉണ്ടായ നഷ്ടങ്ങൾ കാണുന്ന പ്രേക്ഷകനെയും ഒന്ന് ചിന്തിപ്പിക്കും... ഈ ഡ്രാമ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്.. ഞാൻ ഇതുവരെ കണ്ട വളരെ ഇന്റൻസായ ചുരുക്കം ഡ്രാമകളിൽ ഒന്ന്.. ചർച്ച ചെയ്യുന്ന വിഷയം അത്രക്കും സീരിയസ് ആണ്..

കൊറിയൻ  ടിവി ബ്രോഡ്കാസ്റ്റിംഗ് റേറ്റിംഗിൽ ഒന്നാംസ്ഥാനത്തെത്തി റെക്കോര്ഡ് ഇട്ട ഡ്രാമയാണ്. മൈ ഡ്രാമലിസ്റ് എന്ന ലോക പ്രശസ്ത ഡ്രാമ റീവ്യൂ സൈറ്റിൽ  റേറ്റിംഗ് 9.2. IMDB പ്രമുഖ സൈറ്റിൽ 8.8...

Must watch എന്നല്ല കണ്ടില്ലെങ്കിൽ വലിയ നഷ്ടം എന്നു തന്നെ പറയാം..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie