191) Bigil (2019) Tamil Movie

Bigil (2019) (U/A 2h 57 Min)
Director - Atlee




തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്..

കാണുന്ന പ്രേക്ഷകർ എല്ലാവരും പൊട്ടനാണ് എന്നാണ് atlee എന്ന സംവിധായകന്റെ വിചാരം എന്നു തോന്നുന്നു.. അത് എങ്ങനെയാ എന്ത് തോന്നിവാസം എടുത്തു വച്ചാലും അത് സപ്പോർട്ട് ചെയ്യാൻ കുറെ ഫാൻ ഉണ്ടല്ലോ പുറകിൽ.. ബിഗിൽ എന്നാൽ ഒരു "അലീസ് ഫാന്റസി ഫിലിം" അങ്ങനെ വിശേഷിപ്പിക്കാം.ഓഡിയോ ലൗഞ്ചിൽ പറഞ്ഞ പോലെ ഒരു ദിവസം അദ്ദേഹം ഒരു women ഫുട്‌ബോൾ കളി കാണാൻ പോയി അപ്പോൾ അവിടെ തമിഴ് നാടിനെ സപ്പോർട്ട് ചെയ്യാൻ ആകെ 5 പേര് മാത്രമേ ഉണ്ടായിരുന്നുള്ളു.. സോ അദ്ദേഹത്തിന്റെ സ്വന്തം ഫാന്റസിയിൽ ആ മാച്ച് ഒരു ഫുൾ house ആയാൽ എങ്ങനെ ഇരിക്കും അതാണ് ബിഗിൽ. കാരണം റിയൽ ലൈഫിൽ ഒന്നും ഇതു നടക്കില്ല അതുകൊണ്ടാണ്. ചെയ്യുമ്പോ കുറച്ചു ആത്മാർഥത ഒക്കെ വേണം. അല്ലേൽ പിന്നെ ചെയ്യരുത്.

ഇത് വിജയ് പടം ആണ്, ഇവിടെ ഇങ്ങനെ ആണ് വെറും എന്റർടെയ്ൻമെന്റ് മാത്രം പ്രതീക്ഷിച്ചാൽ മതി ലോജിക്കിന് ഒന്നും ഇവിടെ പ്രശസ്തി ഇല്ല.. അതൊക്കെ ശെരി തന്നെ.. എന്നാലും സാഹിക്കാവുന്നതിന് ഒക്കെ ഒരു പരിധി ഉണ്ട്. മേഴ്സലിൽ ചേട്ടനും അനിയനും ഒരേ മോന്ത എന്ന ഒരു കാര്യത്തിൽ മാത്രമേ എനിക്ക് അത്ര മോശം തോന്നിയിട്ടുണ്ടായിരുന്നുള്ളൂ.. എന്നാൽ ഇവിടെ ഓരോ സ്ഥലത്തും മിസ് ആവുന്ന ലോജിക്കിന് കയ്യും കണക്കും ഇല്ല..

ഇന്ത്യയിലെ രണ്ടു സ്റ്റേറ്റുകൾ പരസ്പരം മത്സരിക്കുന്ന ഒരു സാദാ മാച്ചിന് എന്തിനാ ഇന്റർനാഷണൽ ക്വാളിറ്റി സ്റ്റേഡിയം. അതും ഫിഫ ഫൈനലിൽ പോലും ഇല്ലാത്ത അത്ര ക്രൗടും. ഒരേ സ്റ്റേഡിയം തന്നെ എല്ലാ മത്സരങ്ങൾക്കും... ഞാൻ വിചാരിച്ചത് vfx മാത്രേ ഒരു കുഴപ്പം ഉണ്ടാവു എന്ന്.. ഇതുപ്പോ ഇന്നലെ കഥയെഴുതി ഇന്ന് ചിത്രീകരിച്ച പോലെ ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ എന്തക്കയോ കാട്ടി കൂട്ടി ലാസ്റ് കുറെ ഫീലില്ലാത്ത എമോഷനും ബോറിങ് തിരക്കഥയും,ആവശ്യമില്ലാത്ത കുറെ സീനുകളും എല്ലാമായി ഒരു തല്ലിപ്പൊളി തിയേറ്റർ അനുഭവം.btw ഇന്ത്യയിലെ വൃത്തിയില്ലാത്ത ഗ്രൗണ്ടിൽ ആളില്ലാതെ കളിച്ചു തുടങ്ങി. അവരുടെ കളികണ്ടു ആൾക്കാർ വരണമായിരുന്നു..അതല്ലേ ഹെറോയിസം അത് പിന്നേം Convincing ആണ്😄

വിജയുടെ രായപ്പൻ എന്ന കഥാപാത്രം മാത്രമാണ് സിനിമയിൽ ഞാൻ കണ്ട ഏക പോസിറ്റീവ്. വ്യക്തമായ ഒരു ഐഡിയ പോലും ഇല്ലാതെ ഉള്ള making. ഒരു ക്രീറ്റിവിറ്റി പോലും ഇല്ലാത്ത സംവിധായകൻ ആണ് atlee എന്ന് ഇന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. വളരെ മോശം ആസ്വാദനം തന്നെയായിരുന്നു.  സിംഗപെണ്ണേ എന്ന ഗാനം രോമാഞ്ചം ഉണർത്തി.. എന്നാൽ അതിലുള്ള visuals😒😒

ഒട്ടും നിലവാരം ഇല്ലാത്ത ഒരു ചിത്രം.. ഇങ്ങനെ ഒക്കെ പറഞ്ഞാൽ ബുജ്ജിയാണ് എന്നൊക്കെ പറഞ്ഞു കുറെ മഹാന്മാർ വരും എന്നാലും കുഴപ്പം ഇല്ല. 186 കോടി ഒക്കെ ബഡ്ജറ്റ് ഉണ്ടെന്ന് പറയുന്നു.. സിനിമ ഇൻഡസ്ട്രി ഓരോ ദിവസം change ചെയ്തു വരുന്ന ഈ കാലഘട്ടത്തിൽ ഇത്രയും lazy ആയി ഒരു preparation നും ഇല്ലാത്ത  attempt, വേണ്ടായിരുന്നു.വളരെ മോശം. ചിത്രത്തിലെ എനിക്ക് തോന്നിയ എല്ലാ കുറവുകളും എടുത്തു പറയണം എന്നുണ്ട്. പക്ഷെ വേറെ ഒരാളുടെ ആസ്വാദനം എന്നിൽ നിന്നും വ്യത്യസ്തമായിരിക്കും. അത് കൊണ്ട് അതിനെ കുറിച്ചൊന്നും പറഞ്ഞു സ്പോയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല..

.
This is toooo much 😞

Below average film for me

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama