178) Vikruthi (2019) Malayalam Movie

വികൃതി ( U, 2h 03min)
Director - emcy joseph



അന്യന്റെ സ്വകാര്യതയിലേക്ക് ഒരു ഉളുപ്പും ഇല്ലാതെ അഥവാ സത്യാവസ്ഥ എന്തെന്ന് വ്യക്തമായി തിരക്കാതെ ഉള്ള പല എടുത്തു ചാട്ടങ്ങളും തകർക്കുന്നത് ഒരു തെറ്റും ചെയ്യാത്ത അവനെയും അവന്റെ കുടുംബത്തെയുമാണ് .കൊച്ചി മെട്രോയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ വളരെ മികച്ച രീതിയിൽ പറഞ്ഞു, ഇപ്പോഴത്തെ തലമുറയ്ക്ക്  ഒരു പാഠമാവേണ്ട വലിയ ഒരു സന്ദേശം തന്നെ വികൃതി സിനിമ മുന്നോട്ട് വക്കുന്നുണ്ട്.

സിനിമക്ക് കയറുന്നതിന് മുമ്പ് തന്നെ ചിത്രത്തിൽ പരാപാർശിക്കുന്ന ആ സംഭവത്തെ പറ്റി അറിയാമായിരുന്നു. എന്നിട്ടും ഒരു നിമിഷം പോലും ബോറടിക്കാതെ സിനിമ മുന്നോട്ട് പോയി. അതിന് പ്രധാന കാരണം സുരാജേട്ടന്റെ പ്രകടനം തന്നെയാണ്. മുമ്പ് പല തവണ തെളിയിച്ചിട്ടുള്ളതാണ് എങ്കിലും ഒന്നുകൂടി പറയുന്നു അദ്ദേഹം ഒരു complete actor തന്നെ. ഏത് വേഷം കൊടുത്താലും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവക്കും. സിദ്ധിക്കയെ ഒക്കെ പോലെ. ചിത്രത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആ കഥാപാത്രം സ്ക്രീനിൽ അസാധ്യമായി അവതരിപ്പിച്ചു. ഓരോ നിമിഷവും അത്ഭുതപ്പെടുത്തി പ്രതേകിച്ചു ആ ക്ലൈമാക്സ് രംഗങ്ങൾ പിന്നെ മക്കളും ഭാര്യയും ആയുള്ള വൈകാരിക രംഗങ്ങൾ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു.

സൗബിനെ കുറിച്ചു കൂടുതൽ പറയാത്തത് ഇത് ഒരു സുരാജേട്ടൻ ഷോ തന്നെയാണ്..സൗബിൻ തന്റെ ഭാഗം വളരെ ഭംഗിയായി തന്നെ  നിർവഹിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സിറ്റുവേഷൻ  കോമടികൾ എല്ലാം തന്നെ നന്നായിട്ടുണ്ട്.. രണ്ടു നാഷണൽ അവാർഡ് winners, ദമ്പതികൾ ആയി വേഷം ഇടുമ്പോൾ ആ രണ്ടാമത്തെ ആളെ കുറിച്ചൊന്നും പറയാതിരിക്കാൻ വയ്യ.. സുരഭിയുടെ ഭാര്യ വേഷവും വളരെ മികച്ചതായിരുന്നു. പുതുമുഖ നായികയായി നായിക നായകൻ ഫെയിം വിൻസിയും തകർത്തു. ഒപ്പം മറ്റും കഥാപാത്രങ്ങളും

കഥ തിരകഥ എന്നിവയിൽ പറയത്തക്ക വലിയ പുതുമയൊന്നും  ഇല്ലെങ്കിലും പ്രകടന മികവ് കൊണ്ട് ചിത്രം തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ ആസ്വദിക്കാം. ഈ അടുത്ത കാലത്തായി ഇങ്ങനെ ഒരേ പട്ടേണിൽ കുറെ സിനിമകൾ വന്നിരുന്നു.. കക്ഷി അമ്മിണി പിള്ള, തമാശ, പിന്നെ ലാസ്റ് വീക്ക് Release ചെയ്ത മനോഹരം അങ്ങനെ കുറച്ചു കൊച്ചു ഫീൽ ഗുഡ് സിനിമകൾ.. നല്ല രീതിയിൽ കണ്ടാസ്വദിക്കാനും ഒപ്പം ഒരു നല്ല സന്ദേശവും കൂടെ ഒരു ചെറു പിഞ്ചിരിയുമായി തിയേറ്റർ വിടാവുന്ന ചിത്രങ്ങൾ.. എന്തായാലും സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു

തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. നല്ല സിനിമ ❤️


Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama