181) Snowpiercer (2013) Hollywood Movie


SNOWPIERCER (2013)
ENGLISH / KOREAN
SCIENCE FICTION | FANTASY | ACTION



ഒരുപക്ഷേ ഭാവിയിൽ എന്നെങ്കിലും ഭൂമി അഭിമുഖീകരിക്കാൻ സാധ്യത ഉള്ള ഒരു വലിയ സമസ്യയെ, വളരെ മികച്ച രീതിയിൽ എടുത്തു  കാണിക്കുന്ന ഒരു ബോങ് ജൂണ് ഹൊ ചിത്രം. ഏറെ വിഷമം ഉണ്ട് കാണാൻ ഒരുപാട് വൈകിയതിൽ ഇതുവരെ കണ്ടതിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരുപാട് ചിന്തിക്കാൻ വിട്ട് വച്ച ഒരു ചിത്രം.  ആഗോള താപനം ഭൂമിയുടെ സന്തുലതയെ ആകെ തകടമറിച്ചു എന്നു വിചാരിക്കുക.. ഭൂമി മുഴുവനും മഞ്ഞാൽ മൂടപെട്ടു. ആകെ അവശേഷിക്കുന്നത്  17 വർഷമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനും അതിലെ പല പല സ്വഭാവ സവിശേഷതകൾ ഉള്ള കുറച്ചാളുകളും മാത്രം.

ട്രെയിനിലെ എഞ്ചിൻ തൊട്ട് വാലറ്റം വരെയുള്ള കംപാർട്ട്‌മെന്റുകൾക്കെല്ലാം പ്രത്യേകം വിഭാഗങ്ങൾ ഉണ്ട്. എപ്പോഴും താഴെ തട്ടിലുള്ളവർ ആണല്ലോ അടിമകൾ ആയി ജീവിക്കേണ്ടി വരുന്നത്. അപ്പൊ ടൈൽ വിഭാഗക്കാരുടെ അവസ്ഥ എന്നും അടിച്ചമർത്തൽ തന്നെ.17 വർഷമായി അവർ അനുഭവിക്കുന്ന ദുരവസ്ഥയെ അതിജീവിച്ചു  ട്രെയിൻ മാനേജ് ചെയുന്ന എഞ്ചിൻ വിഭാഗത്തിൽ ഉള്ള വിൽഫോർഡിനെ കീഴ്‌പ്പെടുത്തി ട്രെയിൻ കണ്ട്രോൾ സ്വന്തമാക്കാൻ ആയിരുന്നു അവരുടെ പ്ലാൻ അതിന് തലവനായി കർട്ടസ് എന്ന വ്യക്തിയും. അതിനായി പറ്റിയ ഒരു അവസരത്തിനായി അവർ കാത്തിരുന്നു...

സിനിമ ഓരോ നിമിഷവും പുതിയ പുതിയ അത്ഭുതങ്ങളിലൂടെ കടന്നു പോകും..ഒരു ട്രെയിനിൽ അവർ ഉണ്ടാക്കിയെടുത്ത വിസമയങ്ങൾ എല്ലാം ഞെട്ടിച്ചു. സന്ദർബത്തിനനുസരിച്ചു കുറച്ച് കഴിഞ്ഞ് ആക്ഷൻ രംഗങ്ങളും സിനിമയിൽ ഉണ്ട്..കൂടുതൽ വിശദമായി പറഞ്ഞാൽ സിനിമയുടെ ആ ആസ്വാദനം നഷ്ടപ്പെടും. കണ്ടു നോക്കുക.

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama