187) Edakkadu Battalion 06 (2019) Malayalam Movie

അഭിപ്രായം തികച്ചും വ്യക്തിപരം ബാക്കി ഉള്ളവരുടെ കാര്യം അറിയില്ലാ......



സിനിമ ഒട്ടും അങ്ങോട്ട് ദഹിചില്ല അത്ര തന്നെ. ഒരു തുടർച്ചയും ഇല്ലാത്ത സീനുകൾ. ക്ലൈമാക്സിലേക്ക് വരുമ്പോൾ അതുവരെ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന്  അത് അത്രക്കും ഇമോഷണലി കണക്ട് ആവണംമായിരുന്നു എങ്കിൽ തകർത്തേനെ.പക്ഷെ ഇവിടെ ഒരു ഫിലും ഇല്ലായിരുന്നു.  life journey ഒക്കെ സിനിമ ആകുമ്പോൾ അതിൽ എല്ലാ തലങ്ങളും വ്യക്തമായിരിക്കണം  ഷെഫീക്ക് മുഹമ്മദ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്ന രീതി അവിടെയാണ് പാളിയത് എന്ന് തോന്നുന്നു.. അവനും അവന്റെ കുടുംബത്തോടും ചുറ്റുപാടുകളോടും നാടിനോടും ഒക്കെ ഉള്ള വൈകാരിക ബന്ധം ഒട്ടും convincing ആയിരുന്നില്ല.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം ഒരുപക്ഷേ  ആ സോങ് മാത്രം ആയിരിക്കും.. പ്രകടനം ഒക്കെ കൊള്ളാം.പിന്നെ Vfx  വശം നോക്കുന്നില്ല.കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതം വളരെ മികച്ചതായിരുന്നു. രണ്ടു മണിക്കൂറിൽ താഴെ ഉള്ളത് കൊണ്ട് വലിയ ബോറടി ഒന്നും ഇല്ലാതെ കഴിഞ്ഞു

Overall Below Average Experience  👎

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama