179) Jellikattu (2019) Malayalam Movie
Jallikett (U/A 1h 31min)
Director - L j p
ലിജോ പല്ലിശ്ശേരിയുടെ ജല്ലികട്ട് എന്ന അത്ഭുതത്തെ കുറച്ചു പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല. ഈ സിനിമ കാണാൻ മറ്റുള്ളവരുടെ റീവ്യൂ ഒന്നും ആവശ്യം ഉണ്ടെന് തോന്നുന്നില്ല. ടിക്കറ്റ് എടുക്കുക കയറുക ഒന്നര മണിക്കൂർ ഞെട്ടിക്കുന്ന ആ തീയേറ്റർ അനുഭവത്തിന് സാക്ഷിയാവുക അത്ര തന്നെ. എന്നിരുന്നാലും എന്റെ ഒരു ചെറിയ അഭിപ്രായം ഒന്ന് കുറിക്കാൻ ആഗ്രഹിക്കുന്നു. 2010 ൽ നായകൻ എന്ന ചിത്രത്തിൽ നിന്ന് തുടങ്ങി. ഇന്ന് 2019 ജെല്ലികേട്ട് എന്ന വിസ്മയം വരെ എത്തി നിൽക്കുന്നു. ഒരുപക്ഷേ ആമേൻ എന്ന ചിത്രത്തിൽ നിന്നുമായിരുന്നിരിക്കണം ലിജോ പല്ലിശ്ശേരി എന്ന പേര് എല്ലാവരും അറിയുന്നതും മറ്റുള്ള സിനിമകളിൽ നിന്ന് അദ്ദേഹത്തിന്റെ സിനിമക്കുള്ള വ്യത്യസ്തത പതിയെ മനസിലാക്കാൻ തുടങ്ങുന്നതും. ആമേൻ തന്ന ഹയ്പ്പ് എന്ന് വേണേൽ പറയാം പിന്നെ കാസ്റ്റും ഡബിൾ ബാരൽ എന്ന ചിത്രം അന്നൗൻസ് ചെയ്തപ്പോൾ മുതലുള്ള പ്രതീക്ഷകൾ വനോളമായിരുന്നു. ടീസറും,ട്രയ്ലറും കണ്ടപ്പോൾ പല വ്യത്യസ്തതകളും ചിത്രത്തിൽ ഉണ്ടെന്ന് ആരും ഓർത്തില്ല.. പലരും പ്രതീക്ഷിച്ച പോലെ ഒരു പടം അല്ല തീയേറ്ററിൽ എത്തിയപ്പോ അവർക്ക് കിട്ടിയത്. ഞാനും തീയേറ്ററിൽ നിന്നും സിനിമ കണ്ടില്ല. മോശം റീവ്യൂ തന്നെ കാരണം. ഡിവിഡി ഇറങ്ങി കണ്ടപ്പോ എന്തോ ഒരുപാട് അങ്ങു ഇഷ്ടായി.. പക്ഷെ ആരോടെലും അത് പറഞ്ഞാൽ അപ്പൊ അവർ നെഞ്ചത്തോട്ട് കയറി വരും.. ഒരു കൊച്ചു കോമിക്ക് ബുക് വായിച്ച അനുഭവം അതാണ് ഡബിൾ ബാരൽ എനിക്ക്. ഇന്നും എന്റെ ഏറ്റവും പ്രിയ ലിജോ സിനിമകളിൽ മുൻ പന്തിയിൽ തന്നെ അത് ഉണ്ടായിരിക്കും
ശേഷം വന്ന അങ്കമാലി ഡയറിസ് എന്ന ചിത്രം അതുവരെ വന്ന മലയാള സിനിമ സങ്കൽപ്പങ്ങളെ തന്നെ ആകെ മാറ്റി മറിച്ചു. ആളുകൾ ലിജോ ബ്രില്ലൻസ് തേടി ഇറങ്ങി.. അത് കഴിഞ്ഞു വന്ന ഈ മ യൗ ൽ അദ്ദേഹം തീയേറ്റർ തന്നെ ഒരു മരണവീടാക്കി. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സിനിമാനുഭവം ആ സിനിമ സമ്മാനിച്ചു. ഇപ്പൊ ജെല്ലികെട്ടിലേക്ക് വരുമ്പോളും പറയാനുള്ളത് ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആ Inspirating വാക്കുകൾ തന്നെ. നോ പ്ലാൻസ് to change നോ പ്ലാൻസ് to impress ഞാൻ ഇങ്ങനെയാണ് എന്റെ സിനിമകൾ ഇങ്ങനെയാണ് അത് ലോക സിനിമക്ക് മുന്നിൽ മലയാള സിനിമ,ഇല്ലേൽ ഇന്ത്യൻ സിനിമയുടെ ഒരു കയ്യൊപ്പ് ഇന്ന് ആ ചരിത്ര മുഹൂർത്തിന് സാക്ഷിയാവാൻ സാധിച്ചു.. ഒന്നര മണിക്കൂർ (ഇന്റർവെൽ ഒഴികെ) ഒരു മിനിറ്റ് പോലും സ്ക്രീനിൽ നിന്ന് കണ്ണെടുത്തട്ടില്ല എങ്ങനെ ആണ് ഇങ്ങനെ ഒരു സിനിമ അതും ഇത്രയും ഒരു ബഡ്ജറ്റ് ൽ നിന്ന് എടുത്തിട്ടുണ്ടാവുക. അപാരം തന്നെ. ചിന്തിക്കാൻ കൂടി വയ്യ..
ഗിരീഷ് ഗംഗാധരൻ എന്ന ഛായഗ്രാഹകൻ Already അങ്കമാലിയിൽ നമ്മെ അത്ഭുതപ്പെടുത്തിയതാണ്. ഇവിടെ എന്താ പറയാ ഒരു ഓസ്കാർ കൊടുക്കാൻ പറ്റോ അയാൾക്ക്.. എത്ര സിംഗിൾ ഷോട്ട് ഉണ്ട് ആവോ. എണ്ണാൻ കൂടി വയ്യ . ഞെട്ടിച്ച ഷോട്ട് ഒന്ന് ആ ഇന്റർവേലിന് മുമ്പേ ഉള്ളത് പിന്നെ ക്ലൈമാക്സ് 🔥🔥. ടിഫിൽ വച്ചു ലിജോ പറഞ്ഞിരുന്നു ഇതിന്റെ സൗണ്ട് മിക്സിങിനെ കുറിച്ച്. ജി ജി ജി ജി എന്ന ബിജിഎം ഇപ്പോഴും എന്നെ വേട്ടയാടുന്നു. 😨 ഇതിൽ ഉപയോഗിചിരിക്കുന്ന പോത്ത് combination of real, Animatronics and vfx അതുമായുള്ള സങ്കട്ടനരംഗങ്ങൾ എല്ലാം തന്നെ കണ്ടു കണ്ണു തള്ളി.. സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ സർന് കൂടി നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌ഇനിയും കൂടുതൽ നീട്ടുന്നില്ല. ഓരോ തവണ ഒന്നിനൊന്ന് മികച്ച അത്ഭുത ചിത്രങ്ങൾ. ഇതിനും വലുത് ഇനി എന്താണാവോ വരാൻ പോകുന്നേ.. പറ്റാണേൽ ഒന്ന് കൂടി പോണം എന്നുണ്ട്.
മാസ്റ്റർ ഓഫ് കയോസ്
One and only Lijo ❤️
സെൻസർ ബോഡ് കത്തി വക്കാത്ത നല്ല വെടുപ്പായ പ്രിന്റ് netflix ൽ ഇറക്കിയാൽ കൊള്ളയിരുന്നു... 🙂🙂
Comments
Post a Comment