122) Blue Is The Warmest Color (2013) French Movie
"Love Has No Gender, Takes Whoever Loves You.. Who Cares " ഒരു ഗേ ബാറിൽ പോയപ്പോൾ ഏതോ അപരിചിതന്റെ കയ്യിൽ നിന്ന് അവൾക്ക് കിട്ടിയ ഉപദേശമാണത്..Erotic പ്രണയ കഥകൾ മുമ്പ് കണ്ടിട്ടുള്ളതാണ്.. അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ എന്തോ ഒരു പ്രത്യേക ഫീൽ ഈ സിനിമ തരുന്നുണ്ട്.. ഒരുപക്ഷേ ഇതിന്റെ അവതരണശൈലി മൂലമാവാം, അതുമല്ലെങ്കിൽ കഥാപാത്രങ്ങളുടെ യഥാർത്ഥമായ പെരുമാറ്റവും അതുൾകൊണ്ടുള്ള ഒരു വിധത്തിലും കൃത്രിമത്വം തോന്നിക്കാത്ത സംഭാഷണശൈലിയും അതിനൊത്ത സന്ദർഭങ്ങളും ആവാം.. 3 മണിക്കൂർ ഡീപ് ദ്രമാറ്റിക് ആയ ഒരു ഫീൽ ഗുഡ് അവതരണം.
Blue Is The Warmest Color
Language - French
Genre - Erotic , Love , Drama
Year - 2013
പതിനേഴ് വയസ്സ് പ്രായം ഉള്ള അഡലി എന്ന പെണ്ണുകുട്ടിയിൽ നിന്നാണ് കഥപറഞ്ഞു തുടങ്ങുന്നത്. പ്രത്യക്ഷത്തിൽ അവൾ ശാന്തമാണ്, ചുട്ടുപാടുകളുമായി ഉള്ള അവളുടെ സമീപനത്തിൽ നിന്നും അത് മനസിലാക്കാം.ഒന്നിനോടും കൂടുതൽ അടുക്കാതെ ഏകാന്തമായി നടക്കുന്ന ഒരു പരുക്കൻ സ്വഭാവക്കാരി. തോമസ് എന്ന സഹപാടിയുമായി അവൾ അടുക്കാൻ ശ്രമിക്കുന്നു. എന്നാൽ അവൾ അവനുമായി തൃപ്‌തയല്ല. എമ്മയേ ആദ്യമായി അഡൽ കാണുന്നത് ആ തിരക്കേറിയ റോഡിലായിരുന്നു.കണ്ടമാത്രെ ആ നീലനിറത്തിലുള്ള മുടിയും അവളുടെ ആ പുഞ്ചിരിയും അഡലിനെ ആകർഷിച്ചു.. രണ്ട്പെരും പരസ്പരം തിരിഞ്ഞു നോക്കി. ശേഷം പരിചയപ്പെടുന്നതും കൂടുതൽ അടുക്കുന്നതും തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.
ആദ്യം പറഞ്ഞത് പോലെ ലൗ has No Gender, ആരുമറിയാതെ ആരോടും തുറന്നുപറയാതെ മാനസികമായും ശാരീരികമായും അവർ കൂടുതൽ അടുത്തു. കൂടുതൽ നീട്ടുന്നില്ല പിന്നീട് അവർക്കിടയിൽ ഉണ്ടായിരുന്നു പ്രണത്തിനെന്തു സംഭവിച്ചെന്നു കണ്ടതന്നെ അറിയുക.. പറയുന്ന കണ്ടന്റിന്റെ ദൃഢത പൂര്ണമാവാൻ വളരെ ഇന്റൻസ് ആയ കുറെ ലെസ്ബിയൻ Etrotic സീനുകൾ സിനിമയിൽ ഇടക്കിടക്ക് വന്നുപോകുന്നുണ്ട്.. അതുകൊണ്ട് തന്നെ ഒരു 18+ ആണ് ചിത്രം.
ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള രംഗങ്ങളും സംഭാഷണങ്ങളും കൂടുതൽ മനസിനെതട്ടി. എത്രപേർക്ക് ഈ സിനിമയുടെ മൂഡുമായി ചേർന്നുപോകാൻ കഴിയുമെന്നറിയില്ല. എമ്മയുടെ ചിരിയിൽ ആരായാലും ഒന്ന് വീണുപോകുന്നു.. അഡലിന്റെയും എമ്മയുടെയും പ്രകടനവും വളരെ മികച്ചതായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ പല പ്രമുഖ ഫെസ്റ്റിവൽസിനും ഒരുപാട് അംഗീകരങ്ങൾ തേടി വന്ന ഒരു മികച്ച ചിത്രം. താൽപര്യം ഉണ്ടെങ്കിൽ മാത്രം കണ്ടുനോക്കാം.

Comments
Post a Comment