112) kumbalangi Nights (2018) Malayalam Movie Review
കുമ്പളങ്ങി നൈറ്റ്സ് ( U 2H 15 Min)
Director - മധു സി നാരായണൻ
കുമ്പളങ്ങിയുടെ പശ്ചാത്തലത്തിൽ മനോഹരമായ, പച്ചയായ, യാഥാർഥ്യമായ കുറച്ചു ജീവിതങ്ങൾ കാണിച്ചുതന്ന മികച്ച മനസു നിറച്ച ചലച്ചിത്രം..
റിയാലിറ്റിയെ റിയൽ ആയി റീലിൽ അവതരിപ്പിക്കുന്ന ഒരു പ്രത്യേകതരം മാജിക്...പ്രേക്ഷകന് ഒരു നിമിഷം പോലും ബോറടിയില്ലാതെ റിയൽ ലൈഫ്റ്ഉം ആയി അത്രകണ്ട് relate ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമയുടെ വിസ്മയം..
കഥാപശ്‌ചാത്തലം പുതുമയുള്ളതല്ല. അവതരണ രീതിയും മുമ്പ് കണ്ടിട്ടുള്ളത് തന്നെയാണ്. എനിക്ക് തോന്നിയത് ഈ സിനിമയെ ഏറ്റവും കൂടുതൽ സ്വാധിനീക്കുന്നത് ശ്യാം പുഷ്കരന്റെ സംഭാഷണവും കഥാപാത്രങ്ങളുടെ അഭിനയമികവും വൈകാരിക മുഹൂർത്തങ്ങളും നർമത്തിൽ ചാലിച്ച ഇമോഷണൽ രംഗങ്ങളും ആണെന്നാണ്. സജി, ബോബി മജീദിനും രണ്ട് ഉമ്മമാർക്കും ശേഷം ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ച രണ്ട് കഥാപാത്രങ്ങൾ. കൺവെൻഷണൽ ക്ലീഷേ ഡയലോഗ് aka അഭിനയിക്കുകയായിരുന്നില്ല അവർ ജീവിക്കുകയായിരുന്നു. സജിയുടെ മനസിലെ സങ്കടങ്ങൾ എല്ലാം പുറത്തുവന്ന ആ സീൻ. Excellent.👌
ബോബിയുടെ കഥാപാത്രവുമതെ ഒരുപാട് ഇഷ്ടമായി.. ബോബി,ബേബി കോംബോ സീനുകൾ, റൊമാന്റിക് രംഗങ്ങൾ ഉയിരിൽ തോടും എന്നു തുടങ്ങുന്ന ഗാനം അങ്ങനെ എല്ലാം... ഓരോ സിനിമ കഴിയുമ്പോഴും അത്ഭുതപ്പെടുത്തുന്നത് ശ്യാം പുഷ്കരന്റെ സംഭാഷണങ്ങൾ ആണ്. കാലത്തിനോട് കൂടെ അല്ലെങ്കിൽ മാറ്റിത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരൻ. ട്രെൻഡ് മാറുന്നതിനനുസരിച്ച് തന്റെ തൂലികയിൽ നിന്നും പുറത്തുവരുന്ന സംഭാഷണങ്ങൾ ഓരോന്നും എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.. ആദ്യം പറഞ്ഞത് പോലെ അത്ര കണ്ട് എനിക്ക് അത് relate ചെയ്യാൻ സാധിക്കുന്നു.
കുമ്പളങ്ങി സുന്ദരമാണ്.. ഷൈജു ഖാലിദ് ഒപ്പിയെടുത്ത ദൃശ്യ ഭംഗി ഓരോ ഫ്രെമിലും പ്രകടമാണ്.. ചിരാതുകൾ എന്ന സിത്താര പാടിയ ഗാനവും സുഷിൻ ശ്യാം ആ ഗാനത്തിൽ നിന്നും അടർത്തിയെടുത്ത ആ അപാര ഫീൽ തരുന്ന പശ്ചാത്തല സംഗീതവും സിനിമ ഉടനീളം നൽകുന്ന ആ പോസിറ്റീവ് ഫീൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പ്രകടനത്തിന്റെ കാര്യത്തെ കുറിച്ചൊന്നും പറയേണ്ടതില്ല എന്നറിയാം..എല്ലാവർക്കും തകർത്തു.. എങ്കിലും ഷമ്മിയെ കുറിച്ചു രണ്ടു വാക്ക്.. നല്ല നാടൻ സൈക്കോ.. ഇടക്കിടക്ക് കയറി വന്ന് ചുമ്മാ കയ്യടി വാങ്ങി അങ്ങ് പോകും.. ചിരിച്ചൊരു വഴിയായി especially climax രംഗങ്ങൾ. 😂 അദ്ദേഹം ഇന്റർവ്യൂൽ പറഞ്ഞത് പോലെ ഷമ്മി എന്ന കഥാപാത്രത്തെ ഞാനും എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടട്ടില്ല..
കുമ്പളങ്ങി ലളിതമാണ് വലിയ കഥയോ അതിനെ കിടപിടിക്കുന്ന സംഭവങ്ങളോ ഒന്നും ഇല്ല.. പക്ഷെ തിയേറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷന്റെ മനസിനെയും സിനിമ തൃപ്തിപ്പെടിത്തും. മധു സി നാരായണൻ എന്ന ഒരു മികച്ച സംവിധായകൻ കൂടി മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നു..
തീയേറ്ററിൽ നിന്ന് തന്നെ ആസ്വദിക്കുക.
Simply Magical ❤️
© Navaneeth Pisharody

Comments
Post a Comment