118) Swing Kids (2019) Korean Movie

Swing Kids (2019)
Drama | Korean



1950 കൊറിയൻ യുദ്ധകലഘട്ടം, ഒരുലക്ഷത്തിനാല്പതോളം വരുന്ന നോർത്ത് കൊറിയനസും ചൈനീസ് തടവുകാരെയും  സൗത്ത് കൊറിയയിലെ geoje island ലേക്ക് അയക്കുകയുണ്ടായി. ഒരേ സമയം കമ്യൂണിസ്റ് ആശയങ്ങളെ എതിർക്കുന്നവരും അതിനെതിരെ ശക്തമായി പോരാടുന്നവരും തടവുകാർക്കിടയിൽ  ഉണ്ടായിരുന്നു. 

Rho ki soo വളരെ പ്രശസ്തനായ ഒരു നോർത്ത് കൊറിയൻ Soldier ആയിരുന്നു.ആ സമയത്താണ് US ആർമി കമാണ്ടറുടെ നിർദ്ദേശപ്രകാരം സര്ജന്റ് ജാക്സൺ ഒരു ടാപ്പ് ഡാൻസ് ടീം രൂപവത്കരിക്കാൻ തയ്യാറാകുന്നത്.. അതിനായി അയാൾ ക്യാമ്പിലുള്ളവരെ വച്ച് ഒരു ഓഡിഷൻ നടത്തുന്നു.. അതിൽനിന്ന് ഒരു ചൈനീസ്  സോൾജറെയും, തെറ്റുധരിക്കപ്പെട്ടു നോർത്ത് ക്യാമ്പിൽ എത്തിയ ഒരു സൗത്ത് സിവില്യനേയും അയാൾ സെലക്ട് ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ച നോർത്ത് Soldier Rho Ko soo ന്റെ ടാപ്പ് ഡാൻസിലുള്ള ടാലന്റും ജാക്സൺ തിരിച്ചറിയുന്നു. എന്നാൽ കൂടെയുള്ളവർ അമേരിക്കൻ  നയത്തെ പാടെ എതിർക്കുന്നവർ അത്കൊണ്ട് ആരോടും പറയാതെ ഉള്ളിലുള്ള കഴിവിനെ പുറത്തുകൊണ്ടുവരാൻ rho ko soo ശ്രമിക്കുന്നു..ko soo ഒഴികെ ടീമിൽ ഉള്ള ബാക്കി രണ്ടു പേർക്കും ടീമിൽ പങ്കുചേരാൻ വ്യക്തമായ ഒരു കാരണം ഉണ്ടായിരുന്നു. പൈസ കിട്ടും എന്നുള്ളത്കൊണ്ടും ജാക്സൺ എന്ന ബ്ലാക്ക്‌ അമേരിക്കൻ സര്ജന്റ്ന്റെ കൊറിയൻ Translator ആയി  Yaan pan Rae എന്ന യുവതിയും ടീമിൽ ചേരുന്നു..

ഒരു മുഴുനീള ടാപ്പ് ഡാൻസിങ് സിനിമായൊന്നും അല്ല.. ഇടക്ക് യുദ്ധകുതന്ത്രങ്ങളും രാഷ്ട്രീയവും, കോമ്മ്യൂണിസ നയങ്ങളും ഒപ്പം കുറച്ചു വൈകാരിക മുഹൂർത്തങ്ങളും എല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്..
ഒരു സ്ലോ pace അവതരണം തന്നെയാണ്. ടാപ്പ് ഡാൻസിങ് രംഗങ്ങൾ എല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ ചിത്രം കൂടുതൽ പ്രീയപ്പെട്ടതാകുന്നു..

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama