115) June(2019) Malayalam Movie

June  (U / 2H 21Min)
Director - Ahammed Khabeer



മനസിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരുപാട് ഫീൽ ഗുഡ് സിനിമകൾ മുമ്പ് നാം കണ്ടിട്ടുണ്ടാവും, ആ കൂട്ടത്തിലേക്ക്  ഒരു സിനിമ കൂടി നമ്മുക്ക് കോർത്തിണക്കാം... തുടക്കം മുതൽ അവസാനം വരെ ഒരു നിമിഷം പോലും  ബോറടിക്കാതെ എൻജോയ് ചെയ്തു കണ്ട്, അവസാനം ഒരിറ്റ് കണ്ണുനീർ കാണുന്നവന്റെ കണ്ണിൽ ബാക്കി വച്ച് മനോഹരമായി അവസാനിപ്പിച്ച ഒരു മികച്ച സിനിമ..

ട്രയ്ലർ കണ്ടപ്പോൾ തന്നെ ഏത് തരം ജോണർ ആണ് സിനിമ പറയുന്നുന്നത് എന്നു മനസിലായിട്ടുണ്ടാവും.. ജൂണിന്റെ  ജീവിതത്തിലൂടെ ഒരു യാത്ര. അതിനിടയിൽ വന്നു പോകുന്ന ഒരുപാട് കഥാപാത്രങ്ങൾ, അതിൽ സൗഹൃദം, പ്രണയം,,വിരഹം,കുടുംബ വൈകാരിക മുഹൂർത്തങ്ങൾ എല്ലാം പെടുന്നു.. പ്ലസ് one ലൈഫ്റ് മുതൽ ആരംഭിക്കുന്ന കഥ,കുറെ കാര്യങ്ങൾ പ്രേക്ഷകന് relate ചെയ്യാൻ സാധിക്കുന്നു.. ഒരു women സെന്ററിക് problamatic complicated സ്റ്റോറി ഒന്നും അല്ല. ജൂണ് എന്ന് പറയുന്നത് ഒരു പെണ്കുട്ടിയുടെ മാത്രം കഥയായി കാണേണ്ടതുമില്ല എല്ലാവർക്കും പലതരത്തിലും പല കാര്യങ്ങളിൽ ആ കഥാപാത്രത്തെ relate ചെയ്യാൻ സാധിക്കുന്നു അതുകൊണ്ട് തന്നെ നമ്മൾ ഓരോരുതരുമാണ് ജൂണ്.. ആ കഥാപാത്രത്തെ നന്നായി സ്‌ക്രീനിൽ പ്രെസെന്റ ചെയ്യുന്നതിൽ സംവിധായകൻ  നൂറ് ശതമാനം വിജയിച്ചു.

രജീഷ, Theperfect casting.. അതിന് തന്നെ ആദ്യം ഒരു വലിയ കയ്യടി. ക്യൂട്ട് അഭിനയം.റൊമാന്റിക് രംഗങ്ങൾ തൊട്ട് deep ഇമോഷണൽ രംഗങ്ങൾ വരെ  പുള്ളിക്കാരി സ്മൂത് ആയി കൈകാര്യം ചെയ്യും.. നമ്മൾ കരിക്കിൻ വെള്ളത്തിൽ അത് കണ്ടതാണ്.. പുതുമുഖങ്ങൾ കുറെ പേരുണ്ട്.. ആദ്യം കണ്ടപ്പോൾ ചിലരെ ഒന്നും അത്രക്ക് പിടിച്ചില്ല. മുഖത്തൊക്കെ ഒരുമാതിരി കൃത്രിമത്വം നിറഞ്ഞ ഫീൽ ആയിരുന്നു.. എന്നാൽ അവസനത്തോടടുക്കുമ്പോൾ എല്ലാവരും നമ്മുക്ക് പ്രിയപ്പെട്ടവർ ആവും.. ജോജു അണ്ണൻ, അശ്വതി മേനോൻ,അർജ്ജുൻ അശോകൻ എന്നിവരുടെ പ്രകടനങ്ങളും വളരെ natural ആയി തന്നെ ഫീൽ ചെയ്തു..

സംഗീതത്തിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രമാണ്.. മ്യൂസിക് ഇല്ലെങ്കിൽ ഈ സിനിമ തന്നെ ഇല്ല.. ഒരു മാജിക്കൽ മ്യൂസിക്കൽ ഓരോ ഫ്രാമുകൾക്കും പിന്നിലുണ്ട്. ഇഫ്തി എന്ന സംഗീത സംവിധായകന്റെ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ആണ് ജൂണിനെ ഇത്രയും മനോഹരമാക്കിയത്. എല്ലാം പാട്ടുകളും ഇഷ്ടപ്പെട്ടു..

ആദ്യ പകുതിയേക്കാൾ ഇഷ്ടമായത് രണ്ടാം പകുതിയാണ്.. ബെസ്റ് ഫീൽ ഗുഡ് മൂവി എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാൻ തോന്നിയത് ക്ലൈമാക്സ് സീനുകൾ ഒക്കെ കാണുമ്പോൾ ആയിരുന്നു.. അതിമനോഹരം ഓരോ ഫ്രെമുകളും രംഗങ്ങളും.. ഒരു ചെറു പുഞ്ചിരിയോട് കൂടി തന്നെ തീയേറ്റർ വിടാം.. ഇത്രയും മനോഹരമായ ഒരു സിനിമ സമ്മാനിച്ചതിന് പുതുമുഖ സംവിധായകൻ അഹമദ് കബീറിനും, മലയാളത്തിൽ ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകന്മാരെ പരിചയപ്പെടുത്തിയ ഏക  പ്രൊഡക്ഷൻ കമ്പനി. ഫ്രൈഡേ ഫിലിംസ് ന്റെ വിജയ് ബാബുവിനും ഒരു ബിഗ് സല്യൂട്ട്..

തീയേറ്ററിൽ ആകെ 15 പേര് പോലും ഉണ്ടായിരുന്നില്ല.. ഈ സിനിമ തീയേറ്ററിൽ പരജയപ്പെടാൻ പാടില്ല.. വലിയ വിജയം തന്നെ അർഹിക്കുന്നുണ്ട്.. തീർച്ചയായും തിയേറ്റർ പോയി തന്നെ ആസ്വദിക്കുക.

Go For It....

❤️ A Beautiful Musical Feel Good Movie ❤️

© Navaneeth Pisharody

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama