298) Thirteen Lives (2022) Amazon Original

2018 ജൂണിൽ ഉണ്ടായ ലോകത്തെ നെടുക്കിയ ഒരു യഥാർത്ഥ സംഭവം. പന്ത്രണ്ട് കുട്ടികളും അവരുടെ ഫുട്ബാൾ കോച്ചും തായ്‌ലൻഡിന്റെ ഒരു ഗുഹയിൽ പോവുകയും പെട്ടന്നുള്ള മഴയിൽ പെട്ട് ഗുഹ ആകെ വെള്ളം കയറുകയും ചെയ്യുന്നു. സംഭവം രാജ്യത്തെ ആകെമാനം കുലുക്കുന്നു. നാഷണൽ ന്യൂസ്‌ ചാനൽ മുതൽ ഇന്റർനാഷണൽ ന്യൂസ്‌ ചാനൽ വരെ അത് വലിയ ചർച്ചാ വിഷയമാവുന്നു. ആ പതിമൂന്ന് പേരെ രക്ഷിക്കാൻ നടത്തുന്ന സാഹസിക രക്ഷപ്രവർത്തനം ആണ് സിനിമ പറയുന്നത്

Movie : Thirteen Lives (2022)

Language : English, Thailand

Genre : Survival Thriller 



ഒരു true സ്റ്റോറിയെ എത്ര മനോഹരമായി ചിത്രീകരിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ചിത്രം. ആദ്യം മുതൽ തന്നെ കാണുന്ന പ്രേക്ഷകനെ അവസാനം വരെ ആകർഷിക്കാൻ ഉള്ള ചേരുവകൾ എല്ലാം തന്നെ ചിത്രത്തിൽ ഒരുക്കി വച്ചിട്ടുണ്ട്. കണ്ണിമവെട്ടാതെ തന്നെ കണ്ടു തീർക്കാം. സ്ലോ പേസ് സ്റ്റോറി നാറേഷൻ ഒട്ടും ലാഗ് ഇല്ലാതെ അവതരിപ്പിച്ചതും വലിയ ഒരു ഘടകമാണ്.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review