293) Link Eat Love Kill (2022) Korean Drama

Drama : Link Eat Love kill (2022

No of Episodes : 16

Genre : Mystery, Romance 


ആദ്യ 5 6 എപ്പിസോഡ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് വലിയ എന്തോ വരാൻ പോകുന്നുണ്ട് എന്നായിരുന്നു സ്ഥിരം kdrama ക്‌ളീഷേ വിട്ട് ഫ്രഷ് ആയ വല്ലോം വരാൻ പോകുന്നു. പക്ഷെ പ്രതീക്ഷ ഒക്കെ തെറ്റി. എങ്ങനെ ഒക്കെ തുടങ്ങിയാലും അവസാനം സ്ഥിരം റൂട്ടിൽ തന്നെ തിരിചെത്തും 🥲 10 or 12 എപി വരെ കുഴപ്പം ഇല്ലാ പിന്നെ അങ്ങോട്ട് റബ്ബർ ബാൻഡ് പോലെ ഒരു വലിച്ചു നീട്ടൽ ആണ്. പറയാൻ വേറെ ഒന്നും ഇല്ലേൽ വേഗം അങ്ങോട്ട് അവസാനിപ്പിക്കുക ഇത് വെറുതെ കാണുന്നവനെ പ്രാന്തക്കാൻ.. 🥹ഇത് ഇറങ്ങുന്ന ടൈമിൽ അതായത് ആഴ്ചയിൽ 2 എപ്പിസോഡ് മാത്രം കണ്ടു പോകുന്ന എനിക്ക് ഇത്ര ലാഗ് ആണേൽ ബിൻജ് അടിക്കുന്നവരുടെ കാര്യം 🫣

ലിങ്ക് eat love kill ടൈറ്റിൽ കിടുവാണ്. ഡ്രാമ ഒരു മിസ്റ്ററി മൂഡ് ആണ് അതിലുപരി ഒരു healing ടൈപ്പ് സ്റ്റോറി tellingum ആണ്. പക്ഷെ മിസ്റ്ററി അതികമായാലും വലിയ സുഖം ഇല്ലാ.. വലിയ bulid അപ്പ്‌ ഒക്കെ കൊടുത്ത് ലാസ്റ്റ് ഒരു ഇമ്പാക്റ്റും കിട്ടാതെ പോയ റീവേലിങ് ആയി പോയി. ഇത്രയും തട്ടി ഉരുട്ടി കളിക്കാതെ വെറും 12 എപ്പിസോഡിൽ പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ സംഭവം കളറായേനെ.

ഒരു worth വാച്ച് ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല. പിന്നെ കണ്ടിരിക്കാം സമയം ഉണ്ടേൽ മാത്രം നല്ല couple കെമിസ്ട്രി ഉണ്ട് ❤. ചെറുപ്പകാലം ഒക്കെ അതി മനോഹരമായി ചിത്രീകരിച്ചു വച്ചിട്ടുണ്ട്. പിന്നെ കുറച്ചു നല്ല ഇമോഷണൽ സീനുകളും. അതൊക്ക കൊണ്ട് വലിയ നിരാശ തോന്നിയില്ല എന്ന് മാത്രം. സ്ഥിരമായി kdrama കാണുന്നവർക്ക് ഇത് വലിയ കാര്യമായി തോന്നാൻ സാധ്യത ഇല്ലാ.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review