295) Nna Thaan Case Kodu (2022) Malayalam Movie

ന്നാ താൻ കേസ് കൊട്  (2022)

സംവിധാനം : രതീഷ് ബാലകൃഷ്ണൻ പൊതുവാൾ


നല്ല ഉഗ്രൻ പടം ഏതൊരു സാധാരണ മലയാളിക്കും ഇഷ്ടപെടുന്ന കിടിലൻ മേക്കിങ്. കാസ്റ്റിംഗിന് ഒരു കയ്യടി ആദ്യം തന്നെ മജിസ്‌ട്രേറ്റ് മുതൽ അഞ്ചാം സാക്ഷി വരെ എല്ലാവരും തന്നെ ഒന്നിനൊന്നു തകർത്തു വാരുകയായിരുന്നു ആ കോടതി മുറി 👌🏼

ഒരു സിംപിൾ കോർട്ട് റൂം ഡ്രാമ അത് ആദ്യാവസാനം വരെ നല്ല engaging ആയി കൊണ്ട് പോയി നല്ല ഒരു ക്ലൈമാക്സും സമ്മാനിച്ച് സംതൃപ്തിയോടെ തന്നെ തീയേറ്റർ വിട്ട് മടങ്ങി. ഒരു പക്ഷെ സിനിമയെ സിനിമയായി കാണാൻ ഉള്ള സാമാന്യബോധം ഉള്ളവർക്ക് മാത്രം ദഹിക്കുന്ന അവതരണം.

ഡയറക്ഷൻ ആണ് ഇതിന്റെ ഏറ്റവും എടുത്ത് പറയേണ്ട ഘടകം. ഗംഭീരം തന്നെ. ആദ്യ പകുതിയെക്കാൾ മികച്ച രണ്ടാം പകുതി അത് എന്നെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ് ഏതൊരു സിനിമക്കും. പ്രതീക്ഷ തെറ്റിയില്ല ആദ്യ പകുതിയേക്കാൾ മകിച്ച ഒരു ഗംഭീര രണ്ടാം പകുതി ചിത്രത്തിനുണ്ട്.

ക്ലൈമാക്സിനു മുന്നോടിയുള്ള ചില രംഗങ്ങൾ ഒക്കെ തീയേറ്ററിൽ കയ്യടി പ്രവാഹമായിരുന്നു. ഒരുപാട് നല്ല രംഗങ്ങൾ വന്നു പോകുന്നുണ്ട് ഇടക്കിടക്ക് ഒപ്പം കുറെ സിറ്റുവേഷൻ കോമസികളും . ഈ അടുത്തു വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ഒരു ആക്ഷേപ ഹാസ്യ അവതരണം 👌🏼

തീയേറ്ററിൽ കാണാൻ ഉള്ളത് ഉണ്ട്. ധൈര്യമായി കയറുക ❤

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review