294) SitaRamam (2022) Telugu Movie

#SitaRamam (2022)


റൊമാന്റിക് ചിത്രങ്ങൾ ഇഷ്ടം ഉള്ളവർക്ക് നല്ല ഒരു അനുഭവം ആയിരിക്കും ചിത്രം . ആവറേജ് ആയ ഒരു ആദ്യ പകുതിക്ക് ശേഷം മികച്ച ഒരു രണ്ടാം പകുതി നിങ്ങൾക്ക് ചിത്രം ഒരുക്കി വച്ചിട്ടുണ്ട്.

സിനിമ നടക്കുന്ന കഥാപശ്ചാത്തലം അറവതുകളിലും എൺപതുകളിലും ഒക്കെയാണ്. ആദ്യം മുതൽ അവസാനം വരെ നല്ല മനോഹരമായി സിനിമ എടുത്തു വച്ചിട്ടുണ്ട് അത് ആദ്യം തന്നെ പറയാം.Timeless സ്റ്റോറി എന്ന് പറയുന്നത് ശെരിയാണ് നല്ല ഫ്രഷ്‌നെസ്സ് ആ സ്റ്റോറി ടെല്ലിങ്ങിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സംഗീതവും മേക്കിങ് ക്വാളിറ്റിയും എടുത്ത് പറയേണ്ടതാണ്. മലയാളം പാട്ടുകൾ എല്ലാം തന്നെ ഗംഭീരം ഒപ്പം മോശമല്ലാത്ത ഡബ്ബിങ്ങും.

പക്ഷെ പറയുകയാണെങ്കിൽ ആദ്യ പകുതിൽ കുറെ ബോറിങ് സീനുകൾ ഉണ്ട് അത് നല്ല ഒരു നെഗറ്റീവ് ആണ്. ശെരിക്ക് ബോറടിച്ചു,പക്ഷേ ഇന്റർവെൽ തൊട്ട് മുമ്പ് മുതൽ സിനിമ വേറെ തന്നെ ട്രാക്കിൽ ആണ് പോകുന്നത്. സീതയും റംമും തീയേറ്റർ വിട്ടാലും മനസ്സിൽ നിറഞ്ഞു നിൽക്കും.. രണ്ടാം പകുതി ഗംഭീരം. ക്ലൈമാക്സ്‌ ഒക്കെ അതി മനോഹരമായി എടുത്തിട്ടുണ്ട്.

Dq,മൃണൽ🫶 ❤❤👌🏼 കെമിസ്ട്രി പ്രത്യേകിച്ച് മൃണൽ ❤  മേക്കിങ് ക്വാളിറ്റി കൊണ്ട് തന്നെ ഒരു തീയേറ്റർ അനുഭവം സിനിമ deserve ചെയ്യുന്നുണ്ട്... 👌🏼

കാണുക താല്പര്യം ഉണ്ടേൽ... ❤

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review