281) Panchayat S02 (2022)

Panchayat S02

No of Episode : 08


വീണ്ടും ഗംഭീരമായ ഒരു സീസൺ കൂടി.. ഗുലക്ക് പോലെ തന്നെ വളരെ പ്രീയപെട്ടതായി മാറിയ ഒരു ഇന്ത്യൻ ഫീൽ ഗുഡ് സീരീസ് ആണ് പഞ്ചായത്തും, ഗ്രാമീണ ഭംഗിയും കഥാപാത്രങ്ങളുടെ ഏറ്റവും മികവുറ്റ പ്രകടനവും വളരെ റിയലിസ്റ്റിക് ആയ ഒരുപാട് relate ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങളും കോർത്തിണക്കി മനോഹമായി എടുത്തു വച്ചിട്ടുണ്ട്.

ആദ്യ സീസൺ അവസാനിപ്പിച്ചത് വലിയ ഒരു ആകാംഷ തന്നെ മുൻനിർത്തിയായിരുന്നു, രണ്ടാം സീസൺ കഴിയുമ്പോഴും ആ ആകാംഷ അവിടെ തന്നെ ബാക്കി വച്ചിട്ടുണ്ടെങ്കിലും ഒരുപാട് നല്ല മുഹൂർത്തങ്ങൾ സീസൺ ഉടനീളവും ഒരുക്കി വച്ചിട്ടുണ്ട്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. പുള്ളേര ഗ്രാമത്തിലേക്ക് കാണുന്ന പ്രേഷകനെ കൊണ്ടെത്തുക്കാൻ സാധിച്ചു എന്ന് തന്നെ പറയാം.

ഒരുപാട് സന്ദർഭ ഹാസ്യ രംഗങ്ങൾ തിരക്കഥയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെ സമയം പോവുന്നത് തന്നെ അറിയില്ല.. 30 മിനിറ്റ് വരുന്ന വെറും 8 എപ്പിസോഡുകൾ ആണ് 2 സീസണിലും..
ആദ്യ സീസണിലെ ആ ദേശീയഗാനം പാടുന്ന സീൻ ആണ് ഇപ്പോഴും മറക്കാൻ കഴിയാത്തത് 

സെക്രട്ടറിയും, പ്രധാൻ ജിയും, വികാസും, പ്രഹ്ലതും തമ്മിലുള്ള സൗഹൃദവും മനോഹരമാണ്.. ഇതുവരെയും കണ്ടു തുടങ്ങാത്തവർ തീർച്ചയായും ട്രൈ ചെയ്തു നോക്കുക.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review