278) Gangubai Kathiawadi (2022) Hindi Movie

#GangubaiKathiawadi 

Director : Sanjay Leela Bhansali


സിനിമ നടി ആവണം എന്ന് സ്വപ്‍നം കണ്ട് ബോംബായിലേക്ക് കാമുകനോടൊപ്പം ട്രെയിൻ കയറിയ ഒരു പതിനെട്ട് കാരി എത്തിപെടുന്നത് കാമാത്തിപുരം എന്ന ഒരു വേശ്യകേന്ദ്രത്തിലേക്കാണ്. ഇനി ഒരിക്കലും താൻ പുറം ലോകം കാണില്ല എന്ന് മനസിലാക്കിയ അവൾ അവിടെയുള്ള മറ്റു നാലായിരത്തോളം വരുന്ന സ്ത്രീകൾക്ക് വേണ്ടി ജീവിക്കാൻ തയ്യാറാകുന്നു.

അങ്ങനെ ഗംഗ അവരുടെ സ്വന്തം ഗാംഗുഭായ് ആയി മാറുന്നു. സഞ്ജയ്‌ ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം തികച്ചും മനോഹരമായ ഒരു അനുഭവമാണ് നൽകിയത്. ഒരു അഭിനയത്രി എന്ന നിലയിൽ ആലിയ ഭട്ടിന്റെ ഏറ്റവും മികച്ച പ്രകടനം ഇവിടെ നിങ്ങൾക്ക് കാണാം. കാമത്തിപുരത്തിലെ സ്ത്രീകൾക്ക് വേണ്ടി അവൾ നടത്തുന്ന പോരാട്ടങ്ങൾ എല്ലാം ആകാംഷയോടെ കണ്ടിരിക്കാം.

കുറച്ചു ഉള്ളൂ എങ്കിലും അജയ് ദേവ്ഗന്റെ Cameo ഗംഭീരമായിരുന്നു. മൂർച്ചയുള്ള ഒരുപാടു സംഭാഷണങ്ങൾ ചിത്രത്തിൽ വന്നു പോകുന്നുണ്ട്. സിനിമ ബാക്കി വക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു മൂഡ് ആണ്. ഇമോഷണൽ രംഗങ്ങൾ എല്ലാം തന്നെ എടുത്തു പറയേണ്ടതാണ്..

കാണുക ❤

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie