280) 12th Man (2022) Malayalam Movie

Movie : 12th Man (2022)

Director : Jeethu Joseph


ഒരുപാട് മിസ്റ്ററികൾ നിറഞ്ഞ ഒരു തിരകഥ ഒരു ഒഴുക്കിൽ അങ്ങ് ഇരുന്നു കണ്ടു തീർക്കാം എന്നല്ലാതെ വല്ലാതെ പിടിച്ചിരുത്തുന്ന ഒരു മൂവി ആയിട്ട് ഒന്നും തോന്നിയില്ല, ഒരു പക്ഷേ പുതുമ ഇല്ലാത്ത കഥ പറച്ചിൽ ആയത് കൊണ്ടാവും,ഒരുപാട് രഹസ്യങ്ങൾ.... എല്ലാം ഒന്നും ഊഹിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും ചിലതൊക്കെ ആർക്കും പ്രേഡക്റ്റ് ചെയ്യാം.. പറയുമ്പോ അതിനെ ഒക്കെ ട്വിസ്റ്റ്‌ എന്ന് വിളിക്കാം പക്ഷേ അതിൽ ആദ്യം പറഞ്ഞത് പോലെ ഒരു വൗ factor പോലെ ഒന്നും ഇല്ല.

11 പേര് ഒത്തു കൂടുന്ന ഒരു ബാച്‌ലർ പാർട്ടി ഒരു ഗെയിമിൽ നിന്നും തുടങ്ങുന്ന ദുരൂഹതകൾ, അങ്ങനെ ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന തിരക്കഥ. Duration അല്പം കൂടുതൽ ആണ്, പക്ഷെ എന്താണ് ഉണ്ടായത് എന്നറിയാനുള്ള ആകാംഷ അതൊക്ക നിക്കത്തും. ലാലേട്ടൻ എന്നത്തേയും പോലെ തന്നെ നിറഞ്ഞു നിന്നു  മറ്റുള്ളവരുടെ പ്രകടനവും മോശമല്ല.

എന്നിരുന്നാലും പൂർണ സംതൃപ്തി ഇല്ലാ. ഒരു പക്കാ ott മേറ്റീരിയൽ തന്നെയാണ് പടം. കണ്ടു വിലയിരുത്തുക.. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ല...

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review