277) CBI 5 The Brian (2022) Malayalam Movie

CBI 5 The Brain 

Director : K Madhu



ഒരു തരത്തിലും എൻഗേജ് ചെയ്യിപ്പിക്കാതെ നിർവികാരനായി ഞാൻ കണ്ടു തീർത്ത ഒരു സിനിമ, ഒരു പക്ഷേ ഞാൻ മാത്രം ആവില്ല കൂടെ കണ്ടിരുന്ന പലർക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും. വളരെ മോശം അവതരണം, ത്രിൽ ഇല്ലാതെ ത്രില്ലർ എടുത്തു വച്ചിട്ടെന്തുകാര്യം അതാണ് എനിക്ക് ചോദിക്കാൻ ഉള്ളത്.. വലിയ തിരക്കഥ തന്നെയാണ് ഒരുപാട് വഴിത്തിരുവുകൾ കേസ് അന്വേഷണം സാക്ഷ്യം വഹിക്കുന്നുണ്ട് പക്ഷേ ഒരു സീൻ പോലും പ്രേക്ഷനെ പിടിച്ചിരുത്തുന്നില്ല രോമാഞ്ചം കൊള്ളിക്കുന്നില്ല.

പിന്നെയും കുറച്ചു ഓളം വന്നത് ജഗതിച്ചേട്ടന്റെ സീനിൽ ആയിരുന്നു.. കുറച്ചേ ഉള്ളൂ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം ❤. S N സ്വാമി മൂവി സ്ട്രീറ്റ് അവാർഡ്‌സിൽ പറഞ്ഞ വാക്കുകൾ ഒക്കെ വെറും പ്രൊമോഷണൽ പർപ്പസിനു വേണ്ടി മാത്രമായിരുന്നു എന്ന് മനസിലായി. ക്ലൈമാക്സ്സിൽ ട്വിസ്റ്റ്‌ ഒക്കെ ഉണ്ട് പക്ഷെ അത് കണ്ട് ആദ്യം പറഞ്ഞപോലെ ഒരു തരത്തിലുള്ള റിയാക്ഷനും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന് മാത്രം, അത് വലിയ പരാജയമായി മാറി. പടം വിട്ട് ഇറങ്ങുമ്പോ വെറുതെ കയറി എന്ന തോന്നലും 🥲

സേതുരാമ അയ്യർ എപ്പോഴത്തെയും പോലെ അവസാനം വരെ നിറഞ്ഞു നിന്നു. ആകെ മൊത്തത്തിൽ ഒരു below avg പടം. സമയം ഉണ്ടങ്കിൽ അത് നഷ്ടപ്പെടുത്താൻ വേണേൽ കയറാം..


Avoidable 🫣

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie