276) Jana Gana Mana (2022) Malayalam Movie

JanaGanaMana

Director : Dijo Jose Antony

Duration : 2H 47 Min 



മുന്നിൽ നടക്കുന്നത് സിനിമയാണോ യാഥാർഥ്യമാണോ എന്ന് ഒരു നിമിഷം മറന്നു പോയി, കാരണം ആ 3 മണിക്കൂർ നേരം വേറെ ഒന്നും തന്നെ ചിന്തിക്കാതെ അതിൽ മുഴുകിയിരുന്നുപോയി എന്നിലെ പ്രേക്ഷകൻ. പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ പ്രതീക്ഷക്ക് ഒരുപിടി മുകളിൽ തന്നെയാണ് ചിത്രത്തിന്റെ അവതരണം.

രണ്ട് ഘടകങ്ങൾ എടുത്തു പറയാതെ വയ്യ ഇതിന്റെ എഴുത്തും പ്രിത്വിരാജ് എന്ന നടന്റെ ഞെട്ടിക്കുന്ന പ്രകടനവും. Writer ഷാരിസ് മുഹമ്മദ്‌ വലിയ ഒരു കയ്യടി അർഹിക്കുന്നുണ്ട്. അന്ന് പ്രെസ്സ് മീറ്റിൽ കണ്ട അദ്ദേഹത്തിന്റെ കോൺഫിഡൻസ് ലെവൽ ഇതിന്റെ സംഭാഷണങ്ങളിലങ്ങേയറ്റം കാണാം സാധിക്കും.. രോമാഞ്ചമടുപ്പിക്കുന്ന ചില രംഗങ്ങൾ ഉണ്ട്, സെക്കന്റ്‌ ഹാഫ് ശരിക്കും ഗംഭീരമാക്കി. ഓരോ സീൻ അവസാനിക്കുമ്പോഴും ഇനി എന്ത് സംഭവിക്കും എന്നറിയാൻ ഉള്ള ആകാംഷയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് സിനിമ അവസാനിപ്പിച്ചതും വലിയ ഒരു ആകാംഷ ബാക്കി വച്ചു കൊണ്ടാണ്..

ഒരു രണ്ടാം ഭാഗം തീർച്ചയായും അനിവാര്യമാണ്. ഉടൻ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. ❤

തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക 🔥

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie