235) Hello Love Goodbye (2019) Philippine Movie

 ഹോങ് കൊങ്ങിലെ തിരക്കേറിയ ജീവിതം ജോയ് എന്ന യുവതിയെ നന്നായി തളർത്തിയിരുന്നു സ്വന്തം കാലിൽ നിന്ന് കുടുംബത്തെ സംഭരക്ഷിക്കാൻ അവൾ ഒരുപാട് കഷ്ടപ്പാടുകൾ ഇന്ന് അനുഭവിക്കുന്നു. ഫിലിപിയൻ കാരിയായ അവളുടെ ലക്ഷ്യം എന്നത് കാനഡയിൽ പോയി നല്ല ഒരു നേഴ്സായി സമ്പാദിച്ചു ചിതറികടക്കുന്ന തന്റെ കുടുംബത്തെ അങ്ങോട്ടേക്ക് കൊണ്ടു പോയി നല്ല ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നതായിരുന്നു.


Movie : Hello, Love , Goodbye 2019

Genre : Romance

Language : Philippine


ദിനംപ്രതി യുള്ള ഓട്ടത്തിനിടക്ക് പ്രേമിക്കാൻ എവിടെയാ അവൾക്ക് സമയം, എന്നാൽ എല്ലാം പതിയെ മാറി മറയുന്നത് ഏതൻ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് മുതൽ ആണ്. ഏതന്റെ സാന്നിധ്യം ഒറ്റപ്പെട്ട അവളുടെ ആ ജീവിതത്തിൽ ചെറുതായി വർണങ്ങൾ വിതറാൻ തുടങ്ങി.  അവർ തമ്മിലുള്ള പ്രണയം പതിയെ ശക്തമായി മാറുന്നു. കാനഡയിലെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ താൻ പോകുമെന്നുള്ള വസ്തുത അവർക്കിടയിൽ ഒരു വലിയ തടസമായി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത് ആദ്യമേ പരസ്പരം മനസിലാക്കി കൊണ്ട് തന്നെയായിരുന്നു അവർ പ്രണയിച്ചിരുന്നത്


തടസങ്ങൾ ഒക്കെ വകവെക്കാതെ അവർ പ്രണയിച്ചു കൊണ്ടേയിരുന്നു. പൂർണമായും സംതൃപ്തി നൽകുന്ന മുഹൂർത്തങ്ങലിലൂടെയാണ് സിനിമ അവസാനിപ്പിക്കുന്നത്.. ഒരുപാട് വൈകാരിക രംഗങ്ങളും മനോഹരമായ പ്രണയവും എല്ലാം ചേർന്ന തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ചിത്രം

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie