231) Kkondae Intern (2020) K Drama

 Kkodae Intern 2020

KDrama /24 Episodes /30min

ഒരു മുഴുനീള ഓഫീസ് ഡ്രാമയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് എന്താണോ അതിനേക്കാൾ മികച്ചു അതും ഒരുപാട് വൈകാരിക രംഗങ്ങളും ഒട്ടും കുറയാതെ തന്നെ നർമ്മവും വളരെ സിംപിൾ ആയി 24 എപ്പിസോഡ് 30 min ( അതായത് 1 മണിക്കൂർ 12 എപ്പിസോഡിന് സമം) അവതരിപ്പിച്ച ഡ്രാമയാണ് kkonde intern aka old school intern.


Plot വായിച്ചാൽ മനസിലാകും ഇവിടെ വ്യത്യസ്തത എന്ന് തോന്നിപ്പിക്കുന്നത് പഴയ intern and ബോസ്  നേരെ തലതിരിഞ്ഞു boss, intern ഉം intern, ബോസും ആകുന്ന ഒരു അവസ്ഥ. അത് ഒന്ന് ചിന്തിച്ചു നോക്കിയേ😁 പണ്ട് തന്റെ ആട്ടും തുപ്പും കേട്ട് ഒതുങ്ങി കഴിഞ്ഞവൻ ഇപ്പൊ തന്റെ പൊസിഷനിൽ ഇരിന്നു തന്നോട് ഓർഡർ ഇടുന്നു. താൻ ആണേൽ അവന്റെ  പൊസിഷനിലും. ഇവിടെ old intern ആയി വരുന്നത് ga yeol chaan എന്ന കഥാപാത്രം ആണ്. ബോസ്സായി lee man sic എന്ന കഥാപാത്രവും. രണ്ടു പേരും തമ്മിൽ ഉള്ള കടുംപിടുത്തം ആണ് ഡ്രാമ മൊത്തം എന്ന തെറ്റിദ്ധാരണ വേണ്ട. കഥ ഇറങ്ങി ചെല്ലുന്നത് തികച്ചും മനോഹരമായ സൗഹൃദവും അതിൽ വളരെ സുന്ദരമായി പറഞ്ഞു പോകുന്ന വൈകാരിക നിമിഷങ്ങളിലൂടെയും ആണ്. ഒരു അപ്രതീക്ഷിത ട്വിസ്റ്റും കൂടെ മറഞ്ഞിരിക്കുന്നുണ്ട്. ചിരിക്കാൻ ആയി ഒരുപാട് ഉണ്ട് പ്രത്യേകിച്ചു അവസാന എപ്പിസോഡുകളിൽ ഓഫീസിൽ മാത്രം ഒതുങ്ങി കൂടാതെ പുറത്തേക്കൊക്കെ കടക്കുന്ന സന്ദർഭങ്ങളും വരുന്നുണ്ട് അതൊക്കെ നല്ല രസകരമായിരുന്നു.


തികച്ചും സംതൃപ്തി തരുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങൾ ബാക്കി വച്ചാണ് ഡ്രാമ അവസാനിപ്പിച്ചത്. ഇവിടെ നല്ലവനായ അല്ലെങ്കിൽ നായകന് കുറെ നന്മ കുത്തി നിറച്ച് അവനെ കുറേ glorify ചെയ്തു പറഞ്ഞു പോകുന്ന കഥാരീതി അല്ല. മറിച്ചു എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ വീക്ക് പോയിന്റുകൾ ഉണ്ട് അതൊക്കെ നല്ല രീതിയിൽ തന്നെ എടുത്തു കാണിച്ചുതരുന്നുമുണ്ട്. അത് എന്തോ ഒരു refreshing factor ആയി തോന്നി. എപ്പിസോഡ് കുറവ് ആയത് കൊണ്ട് തന്നെ തീർച്ചയായും കണ്ടു നോക്കാവുന്ന മികച്ച ഒരു ഓഫീസ് ഡ്രാമയാണ് kkondae intern.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie