233) Into The Ring (2020) K Drama

വളരെ rare ആയിട്ടുള്ള ഒരു ജോണാർ, പൊളിറ്റിക്കൽ റോം കോം പറഞ്ഞു വരുന്നത് ഈ അടുത്തവസാനിച്ച into the ring എന്ന ഡ്രാമയുടെ  ജോണറെ പറ്റിയാണ്. വലിച്ചു നീട്ടലുകൾ തോന്നിക്കാതെ വളരെ നന്നായി എൻജോയ് ചെയ്തു കണ്ടിരിക്കാവുന്ന മനോഹരമായ ഒരു അവതരണമാണ് ആകെ മൊത്തം ഡ്രാമക്ക്‌. 


Drama : Into The Ring

Total Episode 32 (30min each which equal to usuall 1 h 16 episodes)

Genre : Political Rom Com

Kill it എന്ന ഡ്രാമ കണ്ടവർക്ക് സുപരിചിതയായ നായിക നാനാ യും നമ്മടെ സൈക്കോപത്ത് ഡയറിയിലെ സൈക്കോ വില്ലനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോമഡിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് തികച്ചും ഒരു അപക്ഷേപ ഹാസ്യ രീതിയിൽ ആണ് ഡ്രാമ മുന്നോട്ട് പോകുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും താൽപ്പര്യം ഒട്ടും തന്നെ കുറയാതെ കണ്ടിരിക്കാൻ പാകത്തിന് ഒരുപാട് മുഹൂർത്തങ്ങൾ ഡ്രാമയിൽ ഉണ്ട്.


നാനയുടെ ഗോ സെറ എന്ന കഥാപാത്രം ഒരു രക്ഷയും ഇല്ല. നല്ല enthusiastic role. റൊമാന്റിക് പോർഷൻസും വളരെ നല്ലതായിരുന്നു. തീർച്ചയായും കണ്ടിരിക്കാവുന്ന മികച്ച ഒരു ഡ്രാമ. ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie