232) Alive (2020) Korean Movie

 Alive 2020

Zombie Thriller

വളരെ മികച്ച സിംപിൽ ആയ അവതരണം ആണ് alive എന്ന ചിത്രത്തെ വേറിട്ടു നിർത്തുന്നത്. മുമ്പ് കണ്ടിട്ടുള്ള സോമ്പി ചിത്രങ്ങളിൽ നിന്നും എന്തക്കയോ ഒരു വ്യത്യാസ്ഥത ആകെ മൊത്തത്തിൽ ഫീൽ ചെയ്തിരുന്നു. വളരെ വേഗത്തിൽ മുന്നോട്ട് പോകുന്ന തിരക്കഥ, ഒരു മണിക്കൂർ 38 മിനിറ്റ് ദൈർഗ്യം വരുന്ന ചിത്രം അത്യാവശ്യം ത്രില്ലിൽ തന്നെ കണ്ടു തീർക്കാവുന്നതാണ്.


Stright to the plot വലിച്ചു നീട്ടലുകൾ ഇല്ലാതെ  തുടക്കത്തിൽ തന്നെ വിഷയത്തിലേക്ക് പ്രവേശിച്ചു ഒരു തരത്തിലും ബോറടിപ്പിക്കാതെ അവസാനം വരെ ആകാംഷ നിലനിർത്തികൊണ്ടാണ്  കഥയുടെ പോക്ക്.  അപ്രതീക്ഷിതമായി നഗരത്തിൽ ഒരു സോമ്പി outbreak ഉണ്ടാവുന്നു. ജനങ്ങളുടെ തമ്മിൽ തമ്മിലുള്ള പരാക്രമം. നമ്മടെ നായകൻ oh joon woo തത്സമയം തൻറെ അപ്പാർട്ട്‌മെന്റിൽ ഒറ്റക്കായിരുന്നു. ബഹളം കേട്ട് 7 ആം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കിയപ്പോൾ കാണുന്നത് വളരെ ഭയാനകമായ കഴച്ചയാണ്.😁 പിന്നെ അവിടുന്നങ്ങോട്ട് ജീവൻ നിലനിർത്താൻ ഉള്ള തന്റെ കഷ്ടപ്പാടുകൾ ആണ് ചിത്രം പറയുന്നത്,  Kim Yo Bin എന്ന നായിക കഥാപാത്രം കൂടി കഥയിലേക്ക് വരുന്നതോടെ കൂടുതൽ interesting ആവുന്നു സിനിമ


എല്ലാം predictable ആണ്. അത് കഥയുടെ പോക്ക് കണ്ടാൽ തന്നെ ആർക്കും ഊഹിക്കാൻ സാധിക്കും. എന്നിരുന്നാലും വളരെ neat ആയിട്ടുള്ള അവതരണം തീർച്ചയായും oru worth  watching experience തന്നെ ആയിരുന്നു overall ചിത്രം. 


പ്രോപ്പർ സബ് വന്നട്ടില്ല. ഇപ്പൊ വന്ന സബിന് ഒരു കുഴപ്പവുമില്ല. ഒന്ന് രണ്ട് സംഭാഷണങ്ങൾ മാത്രം പോരായ്മ തോന്നിയതൊഴിച്ചാൽ ബാക്കി എല്ലാം പക്കാ ആണ്. പിന്നെ ഇവിടെ സംഭാഷണം അല്ലല്ലോ ഫുൾ ആക്ഷൻ അല്ലെ😁

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie