234) The Good Detective (2020) K Drama

ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാധാരണക്കാരന്റെ നീതിക്കും,നിരപരാധിത്വത്തിനും വേണ്ടി 2 പൊലീസികാരും അവർക്ക് സഹായികളായി കുറച്ചു നന്മയുള്ളവരും കൂടെ കൂടുന്നതാണ് ദി ഗുഡ് detective എന്ന ഡ്രാമയുടെ base തീം. പ്ലോട്ട് വായിച്ചാൽ തന്നെ മനസിലാകും കഥാ പശ്ചാത്തലം അങ്ങനെ പുതുമായുള്ളതൊന്നും അല്ല.. എന്നാൽ പറയുന്ന കഥക്ക് കാണുന്നവനെ ഒരേ സമയം ത്രില്ലടിപ്പിക്കാനും ടെൻഷൻ അടിപ്പിക്കാനും ഒക്കെ കഴിയുന്നുണ്ടെങ്കിൽ വേറെ എന്ത് വേണം.


Drama : The Good Detective

Episodes : 16

Genre : Crime, investigation mystery thriller



ആദ്യ രണ്ട് എപ്പിസോഡുകൾ കണ്ടപ്പോൾ ഇത് മുന്നോട്ട് പോകുന്തോറും മോശമാവാൻ ആയിരിക്കും സാധ്യത എന്നു വിചാരിച്ചു പക്ഷെ കണക്കു കൂട്ടലുകൾ ഒക്കെ തെറ്റിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള അതിന്റെ അവതരണം. ആദ്യ 8 എപ്പിസോഡുകളെക്കാൾ അവസാന 8 എപ്പിസോഡുകൾ മികച്ചു നിന്നു. Jtbc ഡ്രാമകൾ ഒരുവിധവും അങ്ങനെ തന്നെയാണ് അവസാനം അങ്ങു കയറി കൊളുത്തും.


നിരപരാധിയായ കുറ്റവാളി ലീ ടെ ചുൾ ഉം തന്റെ മകളും തമ്മിൽ ഉള്ള ഇമോഷണൽ രംഗങ്ങൾ കുറച്ചുകൂടി deep ആക്കമായിരുന്നു എന്നു തോന്നിയതൊഴിച്ചാൽ പൂർണ സംതൃപ്തിയോടെ തന്നെ ആണ് ഡ്രാമ പര്യവസാനിച്ചത്

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie