204) Valiyaperunnal (2019) Malayalam Movie

വലിയപെരുന്നാള് ( U/A 3h 8 min)
Director - Dimal Dennis



അഭിപ്രായം തികച്ചും വ്യക്തിപരം.
എനിക്ക് തോന്നുന്നത് സിനിമ കണ്ട പലർക്കും ഫസ്റ്റ് ടൈം തന്നെ ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്. 3 മണിക്കൂർ , സിനിമയിൽ പറയുന്ന കൊച്ചി ചുറ്റുപാടുകളുമായി അതായത് ആ മൂഡിന് അനുസരിച്ച് പ്രേക്ഷന് ഒത്തു പോവാൻ സാധിച്ചാൽ മാത്രമേ അവസാനം വരെ പടം ആസ്വദിക്കാൻ കഴിയൂ എന്നെനിക്ക് തോന്നുന്നു. ഇല്ലേൽ ആ മൂന്ന് മണിക്കൂർ നേരം വെറുതെ ആയെന്നു തന്നെ തോന്നിയേക്കാം. ആദ്യത്തെ കാരണം അധികം പരിചിതമല്ലാത്ത ഒരു കഥ പറച്ചിൽ രീതി, അതും ഇത്രയും വലിയ ഒരു കഥാ നല്ല നീളം ഉണ്ട് കഥക്ക് അതുകൊണ്ട് ഇടക്ക് കുറച്ചു കാൻഫ്യൂസിങ് തോന്നിയാലും അത്ഭുതപ്പെടാൻ ഇല്ല.

രണ്ടാമത് പരിച്ചതമല്ലാത്ത കുറെ മുഖങ്ങൾ അവരുടെ പ്രകടനങ്ങൾ. എന്തൊക്കെയായാലും ചിത്രം എനിക്ക് ഒരുപാട് ഇഷ്ടമായി . മൂന്ന് മണിക്കൂർ നന്നായി തന്നെ ഞാൻ എൻജോയ് ചെയ്തു. ഒട്ടും ഓവർ ആക്കാതെ  വളരെ വൃത്തിയായി മുന്നോട്ട് പോകുന്ന തിരക്കഥ. ഒന്നാമത് ഇത് ഞാൻ പ്രതീക്ഷിച്ച കഥയെ അല്ല..  ഡാൻസിനെ ഒക്കെ നല്ലോണം പ്രാധാന്യം കൊടുത്തു മുന്നോട്ട് പോകുന്ന കഥയായിരിക്കും എന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷെ സംഗതി ഡാൻസിന് ചിത്രത്തിൽ അത്ര പ്രാധാന്യം ഒന്നും ഇല്ല. പിന്നെ സിനിമയുടെ കഥ.. അത് ഒന്നും അറിയാതെ തന്നെ കയറി കാണുന്നതായിരിക്കും നല്ലത് അതോണ്ട് അതിനെക്കുറിച്ചൊന്നും തന്നെ പറയുന്നില്ല. മികച്ച പ്രകടനം കാഴ്ച്ച വെച്ച മച്ചാന്മാർ കുറെ പേരുണ്ട്..പേരൊക്കെ മറന്നു പോയി..എന്നാലും ഇപ്പോഴും മറക്കാത്ത ഒരു പേര് ചിക്കു ഭായ് ആണ്😂 പൊളിച്ചു. ഒരു throughout കോമഡി ഒന്നും ചിത്രത്തിൽ ഇല്ല.. പക്ഷെ ഇടക്കിടക്ക് കുറെ എണ്ണം അലക്കുന്നുണ്ട് അതൊക്കെ ഒരേ പൊളി തന്നെ😂

സൗബിൻ വിനായകൻ എന്നിവരുടെ പോഷൻസ് ഗംഭീരമായിരുന്നു.. അതിൽ തന്നെ സൗബിൻ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്..😂..പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ് റെക്സ് വിജയൻ തന്നെയാണ്.. ഒരു രക്ഷയും ഇല്ലാത്ത സ്കോറും മ്യൂസിക്കും😍 കുറെ നല്ല പാട്ടുകൾ അതിൽ തന്നെ വ്യത്യസ്തമായ റാപ്പ് സോംഗ്‌സ് അങ്ങനെ കുറെ പുതിയ പരീക്ഷണങ്ങൾ ഒക്കെ ചിത്രത്തിൽ നടത്തിയിട്ടുണ്ട്.. അതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു.

പറഞ്ഞതൊക്കെ വ്യക്തിപരമായ അഭിപ്രായം ആണ്. ഒരുപക്ഷേ പിന്നീട് ഒന്നുകൂടി കാണുമ്പോൾ ആദ്യം ഇഷ്ടപെടാത്തവരുടെ അഭിപ്രായങ്ങൾ മാറിയേക്കാം.. എന്തായാലും മികച്ച making direction ഛായാഗ്രഹണം ഒക്കെ ചിത്രത്തിന് വേറിട്ടൊരു തിയേറ്റർ അനുഭവം തന്നെ നൽകി. Worth 3 hours enjoyed a lot ❤️👌😍 Hatsoff to the team

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review