205) Prathi Poovan Kozhi (2019) Malayalam Movie

പ്രതി പൂവൻ കോഴി ( U, 1H 41 min)
Director - Roshan Andrews


സ്ത്രീകൾ മാത്രമല്ല എല്ലാവരും തീയേറ്ററിൽ പോയി തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. ഇവിടെ മഞ്ജു വാര്യരേക്കാൾ എന്നെ കുറച്ചുകൂടി ഞെട്ടിച്ചത് ക്യാമറക്ക് പിന്നിൽ നിന്നും മുന്നിലേക്ക് വന്ന ഇതിന്റെ സംവിധായകൻ തന്നെയാണ് റോഷൻ ആൻഡ്രൂസ്. അമ്പോ ഒരു രക്ഷയും ഇല്ലാത്തൊരുതരം വില്ലനിസം, ആ നോട്ടവും അതിൽ മിന്നി മറയുന്ന ജാതി ഭാവങ്ങളും പിന്നെ ആ fight സീൻ ഒക്കെ ഒടുക്കത്തെ ഓർഗിനാലിറ്റി അദ്ദേഹത്തിന്റെ ആന്റപ്പൻ എന്ന കഥാപാത്രം ശെരിക്ക് അത്ഭുതപെടുത്തി. സിനിമയെ കുറിചൊറ്റ വാചകത്തിൽ പറയാനാണെങ്കിൽ കാലിക പ്രശസ്തിയുള്ള ശക്തമായ ഒരു വിഷയത്തെ മികച്ച അവതരണത്തിലൂടെ ഭംഗിയായി തിരശീലയിൽ എത്തിച്ചു അത്ര തന്നെ.

അധികം വലിച്ചു നീട്ടലുകൾ ഇല്ല. പറയേണ്ട കാര്യം പെട്ടെന്ന് തന്നെ വൃത്തിയായി പറഞ്ഞു തീർത്തു. ഇതിനു മുമ്പും ഒരുപാട് സിനിമകൾ പലരീതിയിൽ മുന്നോട്ട് വച്ച വിഷയം തന്നെയാണ് ഇവിടെയും പറയുന്നത് പക്ഷെ ആ സിനിമകളിൽ നിന്നെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ലളിതവും ശക്തവുമായ അവതരണശൈലി തന്നെയായിരിക്കും. മഞ്ജു വാര്യർ എന്നത്തേയും പോലെ വീണ്ടും ശക്തമായ ഒരു കഥാപാത്രം ഭംഗിയായി സ്ക്രീനിൽ അവതരിപ്പിച്ചു.അവസാനം വരെ ഒരു ത്രില്ലിംഗ് മൂഡ് ചിത്രത്തിനുണ്ട് അതിന് കാരണം ഗോപി സുന്ദറിന്റെ മികച്ച സ്കോറിങ് ആണ്. ഒരു സ്ഥലത്തും ഒരു രീതിയിലും ഇഴച്ചിൽ അനുഭവപ്പെട്ടില്ല

പിന്നെ ക്ലൈമാക്സ് പോഷൻസ് എല്ലാം അതിഗംഭീരമായിരുന്നു.. ആ സമയത്തെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയുക തന്നെ വേണം 👌. കൂടുതൽ ഒന്നും തന്നെ പറയാൻ ഇല്ല. ആദ്യം പറഞ്ഞത് പോലെ എല്ലാത്തരം പ്രേക്ഷർക്കും ധൈര്യമായി ടിക്കറ്റ് എടുക്കാം.  ഒരു കൊച്ചു മികച്ച ചിത്രം

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review