199) Kim ji young Born In 1982 (2019) Korean Movie

Kim Jiyoung Born In 1982 (2019)
Korean | Drama



ഇതേ പേരിൽ തന്നെ 2016 ൽ പുറത്തിറങ്ങിയ ഒരു സൗത്ത് കൊറിയൻ ഫെമിനിസ്റ്റ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം... ഒരുപാട് ക്രിട്ടിക്സ് അഭിപ്രായങ്ങൾ വന്ന നോവൽ ആ വർഷത്തെ ബെസ്റ് സെല്ലിങ് നോവൽ കൂടിയായിരുന്നു.

ഇനി ചിത്രത്തിലോട്ടു വരാം. ടൈറ്റിലിൽ പേര് സീചിപ്പിക്കുന്ന പോലെ കിം ജി യോങ് എന്ന മുപ്പതുകാരിയുടെ കഥയാണ് സിനിമ പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഒരർത്ഥത്തിൽ തികച്ചും ഒരു ജൻഡർ Discrimination സുന്ദരമായി വരച്ചു കാട്ടുന്ന സിനിമ. 30 വയസ്സായി കല്യാണം കഴിഞ്ഞു അവൾ ഇപ്പോൾ ഒരു അമ്മകൂടയാണ്.. തന്റെ മകൾക്കായി സ്വന്തം ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ജീവിതത്തിൽ അവൾ ആകെ ഒറ്റപ്പെട്ടിരിക്കുകയാണ്. ആ ഒറ്റപ്പെടൽ അവളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ ചില സമയങ്ങളിൽ അവളെ ഒരു പാന്ത്രിയാക്കുന്നു..താൻകാരണം ആണല്ലോ അവൾക്ക് ഈ ഗതി വന്നത് എന്നോർത്ത് എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായവസ്ഥയിൽ സ്വന്തം ഭർത്താവും. ജോലി തുടരണം അതാണ്  അവളുടെ ആഗ്രഹം.. എന്നാൽ സാഹചര്യങ്ങൾ എല്ലാം അവൾക്കെതിരെ തിരിയുന്നു..

ഒരു മണിക്കൂർ 54 മിനിറ്റ് തീർത്തും റിയലിസ്റ്റിക്കായി ഒരു റിയാലിറ്റിയെ വരച്ചു കാണിക്കുന്നുണ്ട് ചിത്രം. ഒരുപക്ഷേ  2 അഭിപ്രായങ്ങൾ ചിത്രത്തിനെതിരെ ഉയർന്നു വന്നേക്കാം.. എന്നാൽ അതിൽ പറയുന്നത് തന്നെയാണ് യാഥാർഥ്യം. ഇടക്ക് കുറച്ച് ഇഴച്ചിൽ ഫീൽ ചെയ്താലും കണ്ടിരിക്കാവുന്ന മനോഹരമായ ഒരു ചിത്രം.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review