197) The Sky Is Pink (2019) Bollywood Movie


The Sky Is Pink (2019)
Bollywood Movie



പ്രതീക്ഷിച്ച പോലെ തന്നെ മനോഹരമായ ഹൃദയസ്പർശമായ ഒരുപാട് മുഹൂർത്തങ്ങൾ പ്രേക്ഷനെ സമ്മാനിച്ചു കൊണ്ട് സുന്ദരമായി അവസാനിപ്പിച്ച ഒരു മികച്ച ചിത്രം അതാണ് ചുരുക്കത്തിൽ The Sky Is pink എന്ന ബോളിവുഡ് സിനിമ. ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. Rare ആയ ഒരു ജനിത വൈകല്യം മൂലം രോഗപ്രതിരോധ ശേഷി കുറവായ ഐഷു,

ചൗധരി കപ്പിൾസിന് ആദ്യം ഉണ്ടായ തന്യ എന്ന കുട്ടിക്കും ഇതേ രോഗം പിടിപെട്ട് ചികിൽസ താമസം മൂലം  ജനിച്ചാറുമാസത്തിനകം മരണം സംഭവിച്ചതാണ്.  രണ്ടാമത്തെ മകൻ ഇഷാനിനെ രോഗം ബാധിച്ചില്ല. പക്ഷെ വിധി ആ രോഗത്തെ വീണ്ടും അവരുടെ മൂന്നാമത്തെ മകൾ ഐഷയിലൂടെ വീണ്ടും കൊണ്ടുവന്നു. അബോർഷൻ എന്ന ഓപ്ഷൻ ഉണ്ടായിട്ടും ത്യാനക്ക് സംഭവിച്ചപോലെ ഐഷയെയും കൈവിടാൻ അവർ തയ്യാറായിരുന്നില്ല.. തുടക്കത്തിലേ ശെരിയായ രീതിയിൽ ഉള്ള ട്രീറ്റ്‌മെന്റ് അതായത് ബോണ് മാറോ Transplantation അവളെ പൂർണമായ രീതിയിൽ സുഖപ്പെടുത്തും എന്നുള്ള വിശ്വാസവം പ്രതീക്ഷയും അവരെ മുന്നോട്ട് നയിച്ചു.

തുടർന്നുള്ള ഐഷുവിന്റെ ജീവിതം അതിൽ അവൾ നേരിടുന്ന പ്രനശങ്ങൾ  അച്ഛനും അമ്മയും ചേട്ടന്റെയും അവൾക്ക് വേണ്ടി നയിക്കുന്ന പോരാട്ടങ്ങൾ അവരുടെ നിസ്സഹായത തുടങ്ങി ഒരുപാട് വൈകാരിക തലങ്ങളിലൂടെ ഒട്ടും ബോറടിപ്പിക്കാതെ പോകുന്ന സിനിമ. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്..അവസാന ഭാഗങ്ങളിൽ ശെരിക്ക് കണ്ണു നിറഞ്ഞു പോയി അറിയാതെ..

A beautiful film ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review