200) The Odd Family : Zombie On Sale (2019) Korean Movie

The Odd Family : Zombie On Sale (2019)
Korean | Zombie Comedy



വളരെ യാഥാർശികമായി കണ്ട ഒരു ചിത്രം എന്ന നിലയിൽ പൂർണ്ണമായും സംതൃപ്തി തന്ന സിനിമായാണ് The Odd family : Zombie On Sale. എന്നിരുന്നാലും സിനിമ കണ്ടു കഴിയുമ്പോൾ മികച്ചത് എന്ന് തീർത്തും പറയാനാവില്ല.. ഒരുപാട് പോരായ്മകൾ ഒക്കെ തോന്നിയേക്കാം.പക്ഷെ ചിരിക്കാനായി കുറെ സന്ദർഭങ്ങൾ ചിത്രത്തിലൊരുക്കി വച്ചിട്ടുണ്ട്.

ഗ്രാമത്തിൽ വസിക്കുന്ന ഒരു സാധാരണ ഫാമിലി അച്ഛൻ 3 മക്കൾ അതിൽ ഒരാൾ പെണ്കുട്ടിയാണ് പിന്നെ മൂത്തമകന്റെ ഭാര്യ അവർ ഗർഭിണികൂടിയാണ്. ആകെയുള്ള ഗാസ് സ്റ്റേഷൻ ആണ് അവരുടെ വരുമാനമാർഗം. ഒരു സോമ്പി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണ് സിനിമ പറഞ്ഞു പോകുന്നത്.. എന്നാൽ സോമ്പി കടിച്ചാൽ കടിച്ചവനും സോമ്പി ആകും എന്നാണല്ലോ പറയാ. അപ്പോഴോ....😁 രസരകരമായി ഒട്ടും ബോറടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ പറഞ്ഞവസാനിപ്പിച്ചു.

കണ്ടിരിക്കാം തീർച്ചയായും

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review