203) Blood And Ties (2013) Korean Movie

Blood and Ties (2013)
Korean | Thriller



"It ain't over till its over" ആ ഒരൊറ്റ വാചകം ആയിരുന്നു Jung da eun ൽ ഏറ്റവും കൂടുതൽ സംശയം ഉണ്ടാക്കിയത്. 15 വർഷങ്ങൾക്ക് മുമ്പ് നടന്ന് ഒരു കിഡ്നാപിങ് and മർഡർ കേസ് കുറ്റവാളിയെ ഇതുവരെ പൊലീസിന് പിടിക്കാൻ കഴിഞ്ഞട്ടില്ല.. statue of ലിമിറ്റേഷൻ (ഒരു കുറ്റകൃത്യം നടന്ന് പ്രതിയെ പിടിക്കാൻ ഉള്ള മാക്സിമം കാലയളവ് ) അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി..അന്ന് നാടിനെ നെടുക്കിയ ആ തിരോധാനവും കൊലപാതകവും വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരു സിനിമയായി പുറത്തു വന്നിരിക്കുന്നു. കൂട്ടുകാരുമൊത്ത് ആ സിനിമ കാണാൻ തീയേറ്ററിൽ ഇരിക്കവേ സിനിമ കഴിഞ്ഞ്.. യഥാർത്ഥ കേസിലെ കൊലയാളിയുടെ ഫോണ് കാൾ വോയ്സ് തിരശീലയിൽ കേൾക്കുന്ന da eun ഞെട്ടുന്നു.. അതിന് തൻറെ അച്ഛന്റെ അതേ ശബ്ദസാമ്യം.

സിനിമ കഴിഞ്ഞു പുറത്തിറങ്ങി കൂട്ടുകാരി അവളോടായി "സോറി da eun എന്നാലും ആ ശബ്‌ദം നിന്റെ അച്ഛന്റെ ശബ്‌ദം പോലില്ലേ" എന്ന്.. ഒരു നിമിഷം അതുകേട്ട് അവൾ നിശ്ശബ്ദയായി നിന്നു.. പിന്നീട് അങ്ങോട്ട് സംശയങ്ങളുടെ നാളുകളായിരുന്നു.. ജനിച്ചപ്പോൾ മുതൽ സ്‌നേഹം മാത്രം വാരിക്കോരി തന്ന സ്വന്തം അച്ഛൻ ഒരു ക്രൂര കൊലയാളി ആണോ എന്ന സംശയം അവളെ വല്ലാതെ തളർത്തി. തിരച്ചിലുകൾ ഒരുപാടായിരുന്നു.. അത് അച്ഛൻ ആവില്ല എന്നു തന്നെ അവൾ വിശ്വസിച്ചു.. എന്നാൽ അവൾക്കറിയാത്ത പല ദുരൂഹതകളും ഇതിനു പുറകിൽ ഉണ്ടായിരുന്നു.. 1 മണിക്കൂർ 35 മിനിറ്റ് ദൈർഗ്യം ഉള്ള മികച്ച ഒരു ത്രില്ലിംഗ് അനുഭവമാണ് സിനിമ തരുന്നത്.

Unexpected ആയ കുറെ വഴിത്തിരിവുകളിലൂടെ മുന്നോട്ട് പോകുന്ന മികച്ച തിരക്കഥ അവസാനം വരെ അത് ആകാംഷ നിലനിർത്തുന്നു. തീർച്ചയായും കണ്ടു നോക്കാവുന്ന  ചിത്രം..

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review