157) Thanneer Mathan Dhinangal (2019) Malayalam Movie

തണ്ണീർമത്തൻ ദിനങ്ങൾ (U, 2H 16 Min)
Director - Girish A D



പ്രതീക്ഷക്ക് മീതെ നിന്ന ഒരു മനോഹര ഫീൽ ഗുഡ് സിനിമ. 2 മണിക്കൂർ 15 മിനിറ്റ് സമയം എല്ലാം മറന്ന് ചിരിക്കാനും സന്തോഷിക്കാനുമായി ഒരു സിംപിൾ മൂവി അതാണ് തണ്ണിമത്തൻ ദിനങ്ങൾ.  പ്രകടന മികവ് തന്നെ ആണ് എടുത്തു പറയേണ്ട ഘടകം.കഥാപാത്രങ്ങൾ എല്ലാം കണ്ണമുന്നിൽ  ഒരു അത്ഭുതം തന്നെ സൃഷ്ടിച്ചു എന്നു പറയേണ്ടി വരും ഒന്നിനൊന്ന് ഗംഭീര പ്രകടനങ്ങൾ

ഒരു പ്ലസ് ടു സ്കൂൾ life അതും അതിൽ ഒരുപാട് relate ചെയ്യാൻ സാധിക്കുന്ന പല പല സന്ദർഭങ്ങൾ, ഇതിന്റെ കഥയും കാര്യങ്ങളും എല്ലാം ആദ്യം വന്ന ആ ട്രയ്ലറിൽ നിന്ന് തന്നെ ഊഹിക്കാവുന്നതാണ്. അത്കൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല.. ജയ്സൻ എന്ന കൗമാരക്കാരനും അവന്റെ ചുറ്റുപാടുകളിലൂടെയും പറഞ്ഞു പോകുന്ന കഥ..അതിൽ പ്രണയം സൗഹൃദം സ്കൂൾ ജീവിതം അടി ഇടി  അങ്ങനെ പല ഘട്ടങ്ങൾ വന്നു പോകുന്നുണ്ട്.. 

ഒരുപാട് ഇഷ്ടമായത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ എന്ന കഥാപാത്രം ആണ്.. 👌😂😂  ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അവസാനം വരെ നല്ല രീതിയിൽ ആസ്വദിക്കാവുന്ന ഒരു ചിത്രം.. ക്ലൈമാക്സ് രംഗങ്ങളും വിചാരിച്ചതിനെക്കാളും മികച്ചതാക്കി..

തീർച്ചയായും തീയേറ്ററിൽ നിന്നും തന്നെ കാണുക.. ഒരു നഷ്ടവും വരില്ല...

#WorthWatch

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie