156) Innocent Witness (2018) Korean Movie

Innocent Witness (2018)
Korean | Genre - Drama


ഒരുപാട് വൈകാരിക രംഗങ്ങളിലൂടെ സഞ്ചരിച്ച ഹൃദ്യവും മനോഹരവുമായ ഒരു കൊച്ചു ഫീൽ ഗുഡ് മൂവി. അതി ദുരൂഹസാഹചര്യത്തിൽ ഒരു വൃദ്ധന്റെ  മരണം. കൊലയാളി അയാളുടെ വീട്ടു വേലക്കാരി ആണെന്ന് ആരോപിക്ക പെടുന്നു അതിന് പ്രധാന കാരണം സാഹചര്യ തെളിവുകളും പിന്നെ ji woo എന്ന പതിനഞ്ചു വയസ്സുകാരിയുടെ ശക്തമായ സാക്ഷി പ്രസ്താവനയും  ആയിരുന്നു.

പ്രതിചേർക്കപ്പെട്ട വേലക്കാരിയുടെ defence വക്കീൽ ആയി soon ho ചാര്ജറ്റെടുക്കുന്നു. ആദ്യം സൂചിപ്പിച്ചത് പോലെ ji woo യുടെ  സാക്ഷിത്വം ആണ് കേസിന്റെ ഏറ്റവും വലിയ പിടിവള്ളി അത് പൂർണമായും അംഗീകരിക്കാൻ soon ho തയ്യാറായിരുന്നില്ല... ഏറ്റവും വലിയ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു.

പ്രതിയെന്ന് ആരോപിക്കപ്പെട്ട സ്ത്രീക്കും പറയാൻ അവരുടേതായ ന്യായങ്ങൾ ഉണ്ടായിരുന്നു. കേസിന്റെ ട്രയൽ കോടതിയിൽ അരങ്ങേറുന്നു.. പ്രതിയുടെ ഭാഗം ആണോ സാക്ഷിയുടെ ഭാഗം ആണോ യഥാർത്ഥ ശരി...? ശേഷം ഉള്ള കാഴ്‍ചകൾ കണ്ടുതന്നെ അറിയുക.

കയ്യടി അർഹിക്കുന്ന മികച്ച പ്രകടനവും,   ഇമോഷണൽ രംഗങ്ങളും നല്ല ഒരു ക്ലൈമാക്സും ഒക്കെ ആയി... തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ചിത്രം..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie