155) Shubharathri (2019) Malayalam Movie

ശുഭരാത്രി (U ,2H 10Min)
Director - Vyasan KP



ശുഭരാത്രി ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷകാരം ആണ്. ചുരുക്കി പറഞ്ഞാൽ ഒരുപാട് നന്മയുള്ള ഒരു സിംപിൾ ഫീൽ ഗുഡ് ചിത്രം. ദിലീപ് നായകൻ ആണെങ്കിൽ കൂടി ഇതൊരു സിദ്ദിക്കയുടെ ചിത്രം ആണെന്ന് പറയേണ്ടി വരും.. അവസാനം വരെ നിറഞ്ഞു നിൽക്കുന്ന മികച്ച ഒരു കഥാപാത്രം ആണ് സിദ്ദിക്ക ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

ആദ്യപകുതി പലർക്കും ലാഗ് ഫീൽ ചെയ്തേക്കാം. മുഹമ്മദിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയുള്ള ആദ്യ പകുതി.. ഹജ്ജിന് പോകുന്നതിന് തലെന്ന് ബന്ധുക്കളും കൂട്ടുകാരും ഒത്തൊരു കൂടിക്കാഴ്ച്ച.. ഒരുപാട് ഫാമിലി ഇമോഷണൽ രംഗങ്ങളും.. മനസിൽ തട്ടുന്ന സൗഹൃദ വൈകാരിക മുഹൂർത്തങ്ങളും ഒക്കെ ആയി പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന ആദ്യ പകുതി.

ഇന്റർവെലേക്ക് കടക്കുമ്പോ ചിത്രത്തിന്റെ ഇതുവരെ കണ്ടു വന്ന മൂഡ് പതിയെ മാറുന്നു.. ഒരു മിസ്റ്ററി സ്വഭാവത്തോടെയുള്ള ഇന്റർവെൽ..ശേഷം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കുറച്ചു കൂടി ത്രില്ലങ് മൂടിലേക്ക് സിനിമ മാറുന്നു.  പിന്നീട് ചില അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം അതിന്റെ  അവസാന ഭാഗങ്ങളിലേക്ക് കടക്കുമ്പോൾ സിദ്ദിഖയുടെ പ്രകടന മികവും ഉള്ളിൽ തട്ടുന്ന സംഭാഷണ രംഗങ്ങളും ഒക്കെയായി മനോഹരമായ ലളിതമായ തൃപ്തി നല്കുന്ന ഒരു ക്ലൈമാക്സ്

പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്.. സിദ്ദിഖ വീണ്ടും ഞെട്ടിച്ചു കളഞ്ഞു.. ഒപ്പം തന്നെ ദിലീപേട്ടനും മറ്റുതാരങ്ങളും എല്ലാവരും നന്നായിരുന്നു.അവസാനം വരെ നല്ല ഒരു ഫീൽ നിലനിർത്താൻ ബിജിബാലിന്റെ പശ്‌ചാത്തല സംഗീതം ഒരുപാട് സഹായിച്ചിട്ടുണ്ട്.
അമിത പ്രതീക്ഷ വക്കാതെ കയറിയാൽ തീർച്ചയായും ചിത്രം ഇഷ്ടപ്പെടും.

ഒരു സിംപിൾ മൂവി...

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie