154) Pathinettaam padi(2019) Malayalam Movie

പതിനെട്ടാം പടി (U/A)
Director - Shanker Ramakrishnan



......Strictly Personal Opinion......

ഒരുപാട് നെഗറ്റീവ് വരാൻ ചാൻസ് ഉള്ള പടം... ആദ്യം നെഗറ്റീവ്‌ വന്നാലും പിന്നീട് പോസിറ്റീവ് വരും എന്ന് ഒരു പ്രതീക്ഷ ഉണ്ട്...വ്യക്തിപരമായി സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു.കണ്ടിരിക്കാവുന്ന മികച്ച ഒരു എന്റർട്ടനേർ. സിനിമയുടെ length ഒരല്പം കൂടുതൽ ആണോ എന്ന് ഒരു തോന്നൽ ഉണ്ട്. എന്നിരുന്നാലും അസ്വാദനത്തെ അത് ഒട്ടും ബാധിച്ചില്ല.

ചിലരുടെ ഭൂതകാലത്തിലേക്ക് ഒരെത്തിനോട്ടം ട്രയ്ലറിൽ കണ്ടത് പോലെ തന്നെ രണ്ട് വ്യത്യസ്ത സ്കൂളുകളിലെ പ്രമുഖ ഗ്യാങ്ങുകൾ തമ്മിലുള്ള പ്രശ്നങ്ങളും പക വൈരാഗ്യം അടി ഇടി ഇവയുടെ പശ്ചാത്തലത്തിൽ ആണ് ആദ്യ പകുതി സിനിമ പറഞ്ഞു പോകുന്നത്.. ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങൾ ആണ്.  സ്കൂൾ കാലഘട്ടവും സൗഹൃദവും, പകയും, പ്രതീകരവും നല്ല കിണ്ണം കാച്ചിയ സംഘട്ടന രംഗങ്ങളും, മാസ്സ് bgm and സ്ലോ മോഷൻ സീനുകൾ അങ്ങനെ മുന്നോട്ട് പോകുന്ന മികച്ച  ആദ്യപകുതി അതിൽ തന്നെ ആ റൈൻ fight സീൻ വേറെ ലെവൽ ആയിരുന്നു.

രണ്ടാം പകുതിയുലേക്ക് കടക്കുമ്പോൾ സിനിമ കുറച്ചുകൂടി കാര്യഗൗരവമുള്ള പ്രശനം ആണ് ചർച്ച ചെയ്യുന്നത്..  മമ്മുക്കയുടെ കഥാപാത്രം രണ്ടാം പകുതി ഒരുപാട് കയ്യടി നേടുന്നുണ്ടായിരുന്നു.. ആദ്യപകുതിയേക്കാൾ കുറച്ചുകൂടി ഇഷ്ടപ്പെട്ടത് രണ്ടാം പകുതിയാണ്,  ഒപ്പം  തൃപ്തി നൽകുന്ന നല്ല ഒരു അവസാനവും

പ്രകടനത്തിൽ ഏറ്റവും ഇഷ്ടം ആയത് അയ്യപ്പൻ എന്ന കഥാപാത്രത്തെ ആണ്.. പിന്നെ ആറ്റുകാൽ സുര എന്ന കഥാപാത്രവും ഒരുപാട് ഇഷ്ടം ആയി. പൃത്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ,അഹാന, സുരാജേട്ടൻ അങ്ങനെ കുറേ പ്രമുഖ മുന്നണി നടിനടന്മാർ ചിത്രത്തിൽ വന്നു പോകുന്നുണ്ട്... പറഞ്ഞു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സിനിമ. ശങ്കർ രാമകൃഷ്ണന്റെ മികച്ച സംഭാഷങ്ങളും സംവിധാന മികവും എടുത്തു തന്നെ പറയേണ്ടിയിരിക്കുന്നു.

ആദ്യം പറഞ്ഞത് പോലെ ഒരുപാട് വ്യത്യസ്ത അഭിപ്രായങ്ങൾ വരാൻ സാധ്യത ഉണ്ട് ചിത്രത്തിന്... സിനിമ കണ്ടു വിലയിരുത്തുക തന്നെ വേണം.. പുതുമുഖങ്ങൾക്ക് എല്ലാം അഭിനന്ദനങ്ങൾ. തീയേറ്ററിൽ നിന്ന് തന്നെ കണ്ടു വിലയിരുത്തുക

A Different Cinematic Experience ❤️🔥

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie