43) Searching (2018) English Movie Review


Movie - Searching
Language - English
Genre - Drama/Thriller
Year - 2018
● വ്യത്യസ്തകൾ ആഗ്രഹിക്കുന്ന സിനിമാപ്രേമികൾക്കായി ഒരു മികച്ച ചിത്രം. ഇങ്ങനെയും സിനിമയെടുക്കാം എന്ന് കാണിച്ചു തന്നതിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. ടെക്നോളജിയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ചിത്രം.സോഷ്യൽ മീഡിയ വിതക്കുന്ന ചതിക്കുഴികളെ ചൂണ്ടിക്കാണിച്ച ചിത്രം.മെയിൻ ആയി കഥ പറഞ്ഞു പോകുന്നത് ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലൂടെയാണ്.. തമ്മിൽ തമ്മിൽ നേരിട്ടുള്ള സംഭാഷണം പോലും ചിത്രീകരിച്ചിരിക്കുന്നത് face time ലൂടെ.. തീർത്തും ഇതിനു മുമ്പ് കണ്ടു ശീലിച്ചട്ടില്ലാത്ത  ഒരു  അവതരണം

● David kim ആണ് കഥാനായകൻ വിവാഹ ശേഷം മുതൽ ഭാര്യ Pam മരിക്കുന്നത് വരെ അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സന്തോഷങ്ങളും ദുഖങ്ങളും എല്ലാം തുടക്കത്തിൽ തന്നെ നമുക്കു മുന്നിലേക്ക് അവതരിപ്പിക്കുന്നു അതും ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ അകമ്പടിയോട് കൂടെ. ഭാര്യയുടെ മരണ ശേഷം ഒരു ദിവസം തന്റെ മകൾ margot തന്റെ ഫ്രണ്ടിന്റെ വീട്ടിൽ ബിയോളജി ഗ്രൂപ്പ് സ്റ്റഡിക്ക് പോകുന്നു. രാത്രി ഏറെ വൈകി അച്ഛനെ വിളിക്കാൻ ശ്രമിക്കുന്നു.. എന്നാൽ ഉറക്കത്തിൽ ആയതുകൊണ്ട് davidi ന് ഫോൺ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല.

● പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന ഡേവിഡ് മകളുടെ മിസ്ഡ് കാൾ കാണുകയും എത്ര തിരിച്ചു വിളിച്ചിട്ടും തന്റെ മകൾ call അറ്റൻഡ് ചെയ്യാതിരിക്കുകയും ചെയുന്നു.അതേ അവൾ മിസ്സിങ് ആയിരിക്കുന്നു.. കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അവൾ സ്റ്റഡി കഴിഞ്ഞ് നേരത്തെ തന്നെ പോയി എന്നറിയാൻ കഴിഞ്ഞതും, വെള്ളിയാഴ്ച കളിൽ പിയാനോ ക്ലാസ്സിനു പോകാറുള്ള അവൾ 6 മാസമായി ക്ലാസ് നിർത്തിയിട്ട് എന്ന സത്യവും തന്റെ മകൾ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു..   അവളിൽ പല ദുരൂഹതകളും ഉണ്ടായിരുന്നു എന്നും ഡേവിഡ് മനസിലാക്കുന്നു... ശേഷം ഉള്ള കാഴ്ചകൾ കണ്ടുതന്നെ മനസിലാക്കുക. അപ്രതീക്ഷിതമായ ആ ട്വിസ്റ് തകർത്തു.

●. തികച്ചും അത്ഭുതപ്പെടുത്തുന്ന വേറിട്ടൊരു സിനിമാനുഭവം പതിഞ്ഞ താളത്തിൽ മനോഹരമായി പറഞ്ഞവസാനിപ്പിച്ച കഥ. പുതുമ ആഗ്രഹിക്കുന്ന ആർക്കും കണ്ടു നോക്കാവുന്നതാണ്. ഒരു സിംപിൾ പ്ലോട്ടിൽ നിന്നും ഇത്രയും മികച്ച ഒരു സിനിമ സൃഷ്ടിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

കാണുക കണ്ടറിയുക.

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review