33) Urvi (2016) Kannada Movie Review


Movie - Urvi
Language - Kannada
Genre - Dark Thriller
Year - 2017

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കന്നഡ ചിത്രങ്ങളിൽ ഒന്ന് 2017 ൽ ഇറങ്ങിയ ഈ സിനിമയിൽ   സിനിമ കമ്പനി,സോളോ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതമുള്ള നായിക ശ്രുതി ഹരിഹരനും പിന്നെ വിക്രം വേദ, റിച്ചി ഫെയിം ശ്രദ്ധ ശ്രീനാഥും ആണ് മെയിൻ ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. ഒരു Intese ഡാർക്ക് ത്രില്ലർ തന്നെയാണ്.. വളരെ മികച്ച ഒരു മാക്കിങ്..

കഥയെ കുറിച്ച് ആധികാരികമായി അധികം പറയുന്നത് സ്പോയിലേർ ആയിപോകും എന്നുള്ളത് കൊണ്ട്.. ഒരു ചെറിയ ത്രെഡ് പറയാം.. ആശ ലൈബ്രറിൽ പുസ്തകം വായന കഴിഞ് മടങ്ങുന്നതിനിടയിൽ ഒരു ബാഗ് കളഞ്ഞു കിട്ടുന്നു തുറന്നു നോക്കിയപ്പോൾ അതിൽ കുറിച്ച പൈസ ഉണ്ട്. അത് അവൾ ഉടമസ്ഥനെ ഭദ്രമായി ഏല്പിക്കുന്നു.. ആ സമയം അതിൽ ഉള്ള പൈസ എണ്ണി നോക്കാൻ ഉടമസ്ഥനോട് പറയുകയും അയാൾ നോക്കുമ്പോ അതിൽ പൈസ കുറവുണ്ട് എന്നും അവൾ മോഷ്ടിച്ചു എന്ന വാദവും അവിടെ ഉയരുന്നു..അത് പോയി പോലീസ് സ്റ്റേഷൻ വരെ എത്തുന്നു.

ആശ രണ്ട് ദിവസത്തിനുള്ളിൽ അതിൽ കുറഞ്ഞ പൈസ തിരിച്ചു നൽകാം എന്ന് സമ്മതിക്കുന്നു.. പൈസ അവൾ എങ്ങനെയോ നിവർത്തിയില്ലാതെ ഒപ്പിക്കുന്നു. ഉടമസ്ഥൻ ഒരു സ്ഥലം നിശയിക്കുകയും പൈസയുമായി ആശാ അവിടേക്ക് പോകുകയും ചെയുന്നു. അത് ഒരു ഹോട്ടൽ ആയിരുന്നു.. ആ സമയം അവിടെ ഒരു പോലീസ് റൈഡ് നടക്കുന്നു.. Prostitute കളെ പിടിക്കുന്ന കൂട്ടത്തിൽ ആശയും അതിൽ അറിയാതെ പെട്ട് പോകുന്നു.. പിന്നീട് ഉണ്ടാകുന്ന കാര്യങ്ങൾ ഞാൻ പറയുന്നില്ല.. കണ്ട് തന്നെ അറിയുക.. വളരെ വ്യത്യസ്തമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റേത്.. ശ്രദ്ധ അവതരിപ്പിച്ച സൂസി എന്ന കഥാപാത്രവും സിനിമയിലെ ഒരു പ്രധാന കഥാപാത്രം ആണ്.

കഥയുടെ ഒഴുക്കിൽ കുറച്ചൊക്കെ ട്വിസ്റ്റുകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.. ക്ലൈമാക്സ്  ഗംഭീരമായിരുന്നു..👌🏼

കാണാത്തവർ ഒന്ന് കണ്ടു നോക്കുക

© Navaneeth Pisharody
Movie Link Available on Telegram Channel - INIZIO MOBIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review