49) Rec (2007) Spanish Movie Review


Movie - Rec
Language - Spanish
Genre - Zombie, Horror, Thriller
Year - 2007
ലോകത്തെ ഒരു 10 മികച്ച സോമ്പി ത്രില്ലർ സിനിമകൾ എടുത്താൽ അതിൽ മുൻ പന്തിയിൽ തന്നെ ഈ സിനിമ കാണും. സത്യം പറഞ്ഞാൽ സിനിമ തുടങ്ങിയപ്പോ തോന്നി ഒരു സാദാ ദ്രമാറ്റിക് പടം ആകുമെന്ന്. എന്നാൽ ഒരു 40 മിനിറ്റോക്കെ കഴിഞ്ഞപ്പോൾ പടം സഞ്ചരിക്കുന്ന പാത നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത  അത്ഭുത പെടുത്തുന്ന രീതിയിൽ ആയിരുന്നു..

Reporter Angela യും ക്യാമറാ മാൻ Pablo യും കൂടി നഗരത്തിലെ fire സ്റ്റേഷനിൽ  ഒരു ഇന്റർവ്യൂ നടത്താൻ വന്നിരിക്കുകയാണ്. നൈറ്റ് ഷിഫ്റ്റിൽ അവിടെ ഉള്ള fire ജീവനക്കാരുടെ കൂടെ  നിന്ന് അവരുടെ ജോലി While Your Sleeping എന്ന പ്രോഗ്രാമിലൂടെ തങ്ങളുടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

ആ ഇന്റർവ്യൂ ക്ക് ഇടയിൽ fire സ്റ്റേഷനിലേക്ക് ഒരു call വരുന്നു. തങ്ങൾ താമസിക്കുന്ന Building ന്റെ മുകളിലത്തെ നിലയിൽ ഒരു വയസ്സായ സ്ത്രീയുടെ അലർച്ച. അവരെ രക്ഷിക്കാനുള്ള ഹെല്പ് ചോദിച്ചുകൊണ്ടുള്ള വിളിയായിരുന്നു അത്.. രണ്ട് fireman മാർ ഉടൻ തന്നെ പുറപ്പെടുന്നു..അവരുടെ കൂടെ Angela യും pablo യും സംഭവം സ്ഥലത്തേക്ക് പോകുന്നു..
പിന്നീട് ആ Building ൽ നടക്കുന്ന അതി വിചിത്രവും ഭയാനകവും ആയ സംഭവ വികസകങ്ങൾ എല്ലാം കണ്ടു തന്നെ മനസിലാക്കുക

തികച്ചും വ്യത്യസ്തമായ ഒരു അവതരണം pablo യുടെ ക്യാമറയിലൂടെയാണ് നാം ഈ സിനിമ മുഴുവൻ കാണുന്നത്. ശേരിക്ക് ഞെട്ടിക്കുന്ന ക്യാമറാ കാഴ്ചകൾ..

കാണാത്തവർ കണ്ടു നോക്കുക.. മാരക സിനിമ.. Rec ഒരു ഫിലിം സീരീസ് ആണ് 4 സിനിമകൾ ഉണ്ട് ഈ സീരീസിൽ എന്നാൽ ആദ്യ Part തന്നെയാണ് ഏറ്റവും മികച്ചത്..

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review