47) I Dream In Another Language (2017) Spanish Movie Review


Movie - I Dream In Another Language
Language - spanish
Genre - Drama,fantsay
Year - 2017
ആദ്യമേ പറയാം ഒരു സിമ്പിൾ ചിത്രം.. ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് വളരെ മനോഹരമായി പറഞ്ഞു തീർത്തു..

വനാന്തരത്തിൽ ഉള്ള ഒരു ഗ്രാമം അവിടെ 50 വർഷത്തിൽ ഏറെയായി പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാതെ ജീവിക്കുന്ന രണ്ട് സുഹൃത്തുക്കൾ ഈസരോ, എവരസ്‌തോ. സിക്രിൽ എന്ന ഒരു വന ഭാഷ.. അത് സംസാരിക്കുന്ന അവസാനത്തെ മനുഷ്യർ ഈ സുഹൃത്തുക്കൾ ആണ്.. മാർട്ടിൻ എന്ന ഭാഷാ ശാസ്ത്രജ്ഞൻ സിക്രിലിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഈ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നു..  അതിൽ എവരസ്‌തോ അതിനു വിസമ്മതിക്കുന്നു. ഈസോറ ക്ക് ആണെങ്കിൽ സ്പാനിഷ് അറിയില്ല സിക്രിൽ മാത്രേ അറിയൂ.. ഭാഷ പഠിക്കണമെങ്കിൽ രണ്ടും പേരും ഒന്നിക്കണം ആയിരുന്നു..  പിന്നീട് മാർട്ടിന്റെ ലക്‌ഷ്യം രണ്ടായി.. ഒന്ന് ഭാഷയെ കുറിച്ചറിയുക മറ്റൊന്ന് ഈ സഹൃത്തുക്കളെ ഒന്ന് ചേർക്കുക. സിക്രിൽ ഭാഷയുടെ മൂല്യം വളരെ വലുതായിരുന്നു.. അവർ തമ്മിലുള്ള ശത്രുത എന്ത്.. സിക്രിൽ ഭാഷയുടെ സവിശേഷത എന്താണ് ശേഷം കണ്ടു തന്നെ അറിയുക... വളരെ dramaticum റീലിസ്റ്ക്കും ആയ ഒരു ആവിഷ്കരണം ആണ് സിനിമയുടേത്. എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല... കണ്ടു നോക്കുക നല്ല ഒരു ഫീൽ ഗുഡ് ചിത്രം😍

🙌🏻

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review